
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് വിഭജനം ചൂടുപിടിക്കവെ, തിരുവനന്തപുരം സെൻട്രൽ സീറ്റ് സി.എം.പി.ക്ക് വിട്ടുകൊടുക്കുന്നതിനെതിരെ കോൺഗ്രസിൽ പരസ്യമായ പടലപ്പിണക്കം. സി.എം.പി. ജനറൽ സെക്രട്ടറി സി.പി. ജോണിന് സീറ്റ് നൽകരുതെന്നാവശ്യപ്പെട്ട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.
ആളില്ലാത്ത സി.എം.പി.യുടെ സി.പി. ജോണിന് സീറ്റ് നൽകരുത് എന്ന വാചകങ്ങളുമായാണ് ഡി.സി.സി. ഓഫീസിന് പരിസരത്ത് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് പ്രതിഷേധം. മണ്ഡലത്തിൽ പലയിടത്തും കോൺഗ്രസ് പ്രവർത്തകർ കൈപ്പത്തി ചിഹ്നം വരച്ച് പ്രചാരണം തുടങ്ങിക്കഴിഞ്ഞു. സീറ്റ് കോൺഗ്രസ് തന്നെ നിലനിർത്തണമെന്നാണ് ആവശ്യം.
Also Read: 50 പേരുടെ പട്ടികയുമായി കേരള ബിജെപി; സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രധാനമന്ത്രിയുടെ നിലപാട് നിർണ്ണായകം
മുൻ മന്ത്രിയും ഡി.സി.സി. പ്രസിഡന്റുമായ വി.എസ്. ശിവകുമാർ മണ്ഡലത്തിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാൽ യു.ഡി.എഫ്. നേതൃത്വം സീറ്റ് സി.എം.പി.ക്ക് നൽകാനാണ് നിലവിൽ ആലോചിക്കുന്നത്. നിലവിൽ എൽ.ഡി.എഫിലെ അഡ്വ. ആന്റണി രാജുവാണ് എംഎൽഎ. സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ കോൺഗ്രസ് കമ്മിറ്റി ഇന്ന് ഡൽഹിയിലെത്തും.
The post തിരുവനന്തപുരം സെൻട്രൽ സീറ്റ് സി.എം.പി.ക്ക് നൽകരുത്; തലസ്ഥാനത്ത് പോസ്റ്റർ പ്രതിഷേധം appeared first on Express Kerala.




