loader image
ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവൻ; നായകനായി പൃഥ്വിരാജ്, കൂട്ടിന് മഞ്ജു വാര്യരും!

ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവൻ; നായകനായി പൃഥ്വിരാജ്, കൂട്ടിന് മഞ്ജു വാര്യരും!

ലയാള സിനിമയിലെ പ്രശസ്ത സംവിധായകൻ രാഹുൽ സദാശിവന്റെ പുതിയ പ്രോജക്റ്റിനെക്കുറിച്ചുള്ള ആവേശകരമായ വാർത്തകൾ പുറത്തുവരുന്നു. ‘ഭൂതകാലം’, ‘ഭ്രമയുഗം’, ‘ഡീയസ് ഈറെ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ഹൊറർ-ത്രില്ലർ ജോണറിൽ തന്റേതായ ഇടം കണ്ടെത്തിയ രാഹുലിന്റെ പുതിയ ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ നായകനാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ നായികയായി എത്തുന്ന ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.

മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ‘ഭ്രമയുഗ’ത്തിനും, പ്രണവ് മോഹൻലാൽ നായകനായ ‘ഡീയസ് ഈറെ’യ്ക്കും ശേഷം രാഹുൽ ഒരുക്കുന്ന ഈ ചിത്രം ആരാധകരിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്. പുതിയ ചിത്രവും ഒരു ഹൊറർ ത്രില്ലർ ആയിരിക്കുമോ എന്ന കൗതുകത്തിലാണ് സിനിമാ പ്രേമികൾ. പ്രണവ് മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ‘ഡീയസ് ഈറെ’ ആഗോളതലത്തിൽ 80 കോടിയിലധികം കളക്ഷൻ നേടി തിയേറ്ററുകളിലും ഒടിടിയിലും വലിയ തരംഗം സൃഷ്ടിച്ചിരുന്നു.

Also Read: ‘കറുപ്പി’ന്റെ അപ്‌ഡേറ്റ് പത്ത് ദിവസത്തിനുള്ളിൽ; അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ആർ.ജെ. ബാലാജി!

See also  ചൂട് ചോറിനൊപ്പം ‘മുളകുചുട്ട ചമ്മന്തി’; മടുക്കാത്ത രുചിയുമായി ഒരു നാടൻ വിഭവം

പൃഥ്വിരാജും മഞ്ജു വാര്യരും നിലവിൽ നിരവധി വമ്പൻ പ്രോജക്റ്റുകളുടെ തിരക്കിലാണ്. പൃഥ്വിരാജിന്റെ ‘ഐ നോബഡി’, ‘ഖലിഫ: പാർട്ട് വൺ’, സന്തോഷ് ട്രോഫി എന്നിവ അണിയറയിൽ ഒരുങ്ങുന്നുണ്ട്. കൂടാതെ എസ്.എസ്. രാജമൗലിയുടെ മഹേഷ് ബാബു ചിത്രത്തിലും അദ്ദേഹം പ്രധാന വേഷത്തിലെത്തുന്നുണ്ട്. മഞ്ജു വാര്യരുടെ കുഞ്ചാക്കോ ബോബൻ ചിത്രം ‘നേരെ ചൊവ്വ’ റിലീസിന് തയ്യാറെടുക്കുകയാണ്. രാഹുൽ സദാശിവനുമായി പൃഥ്വിരാജ് ഒന്നിക്കുമ്പോൾ സാങ്കേതികമായി ഉയർന്ന നിലവാരമുള്ള മറ്റൊരു ദൃശ്യവിസ്മയം തന്നെയാകും മലയാളികൾ പ്രതീക്ഷിക്കുന്നത്.

The post ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവൻ; നായകനായി പൃഥ്വിരാജ്, കൂട്ടിന് മഞ്ജു വാര്യരും! appeared first on Express Kerala.

Spread the love

New Report

Close