
ചാവക്കാട്: പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങളിൽ വായനാ സംസ്കാരം വളർത്തുകയെന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പ്, ട്രൈബൽ ഡെവലപ്‌മെന്റ് വകുപ്പ്, പട്ടികജാതി വികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സാമൂഹിക–സാംസ്‌കാരിക–സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ആവിഷ്കരിച്ച ‘അക്ഷരോന്നതി’ പുസ്തക സമാഹരണ പദ്ധതിക്ക് ആവേശകരമായ തുടക്കം. ചൊവ്വാഴ്ച രാവിലെ 11-ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത സിനിമാ താരം ശിവജി ഗുരുവായൂർ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. മഹാത്മാഗാന്ധിയുടെ […]



