ഇറാനിൽ ഇന്ന് കനത്ത പ്രഹരം; നിർണ്ണായക വിജയം ഉടനെന്ന് അമേരിക്ക

ഇറാനിൽ ഇന്ന് കനത്ത പ്രഹരം; നിർണ്ണായക വിജയം ഉടനെന്ന് അമേരിക്ക

റാനുമായുള്ള യുദ്ധം പതിനൊന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ, ഇതുവരെയുള്ളതിൽ ഏറ്റവും കടുത്ത ആക്രമണത്തിനാണ് അമേരിക്ക തയ്യാറെടുക്കുന്നത് എന്ന് പ്രതിരോധസെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറാന്റെ ഭാഗത്തുനിന്നുള്ള മിസൈൽ പ്രയോഗം കുറഞ്ഞത് അവർ ദുർബലമായതിന്റെ തെളിവാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അവകാശപ്പെട്ടു.

ഇറാന്റെ സൈനിക ശേഷി തകർക്കുന്നതിൽ വിജയിച്ചെന്നും, ട്രംപ് നിശ്ചയിച്ച ലക്ഷ്യങ്ങൾ ഉടൻ പൂർത്തിയാകുമെന്നും പെന്റഗണിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഹെഗ്‌സെത്ത് പറഞ്ഞു. ഇറാന്റെ നാവികസേന, ആണവ സംവിധാനങ്ങൾ, മിസൈൽ ശേഖരം എന്നിവ പൂർണ്ണമായും നശിപ്പിക്കുകയാണ് ലക്ഷ്യം. തിരിച്ചടിക്കാൻ ശേഷിയില്ലാതെ ഇറാൻ ആശുപത്രികളെയും സ്കൂളുകളെയും മറയാക്കി സാധാരണക്കാരെ ലക്ഷ്യം വെക്കുന്നുവെന്ന് അമേരിക്ക ആരോപിച്ചു.

Also Read: “സ്വയം ഇല്ലാതാകാതെ ശ്രദ്ധിച്ചോ”; ട്രംപിന് ഇറാന്റെ മറുപടി; അതിശക്തമായ ആക്രമണത്തിന് അമേരിക്ക

ഇറാൻ ജനതയെ ഏകാധിപത്യത്തിൽ നിന്ന് മോചിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. വെടിനിർത്തലിന് ഇറാൻ ശ്രമിച്ചെന്ന വാർത്തകൾ സ്പീക്കർ മുഹമ്മദ് ബാഗർ ഖലിബഫ് നിഷേധിച്ചു. ഹോർമുസ് കടലിടുക്കിനെ ചൊല്ലിയുള്ള ട്രംപിന്റെ ഭീഷണിക്ക് അലി ലാരിജാനി ശക്തമായ ഭാഷയിൽ മറുപടി നൽകുകയും ചെയ്തു.

See also  AFCAT 1 2026; പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

The post ഇറാനിൽ ഇന്ന് കനത്ത പ്രഹരം; നിർണ്ണായക വിജയം ഉടനെന്ന് അമേരിക്ക appeared first on Express Kerala.

Spread the love

New Report

Close