ജോർജുകുട്ടിയുടെ മടങ്ങിവരവ്; ‘ദൃശ്യം 3’ ടീസർ റെഡി!

ജോർജുകുട്ടിയുടെ മടങ്ങിവരവ്; ‘ദൃശ്യം 3’ ടീസർ റെഡി!

മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ദൃശ്യം 3’യെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പുറത്തുവന്നു. ചിത്രത്തിന്റെ ടീസർ സെൻസർ നടപടികൾ പൂർത്തിയാക്കി റിലീസിന് തയ്യാറെടുക്കുകയാണ്. 1 മിനിറ്റ് 44 സെക്കൻഡ് ദൈർഘ്യമുള്ള ടീസറാണ് സെൻസർ പൂർത്തിയാക്കിയത്. ടീസർ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും. ചിത്രം ഏപ്രിൽ 2-ന് തിയേറ്ററുകളിൽ എത്തും.

ഇതൊരു ജഗപൊഗ സിനിമയായിരിക്കില്ലെന്നും ജോർജുകുട്ടിയുടെ വികാരങ്ങളിലൂടെയുള്ള യാത്രയായിരിക്കുമെന്നും സംവിധായകൻ ജീത്തു ജോസഫ് വ്യക്തമാക്കി. ആദ്യ രണ്ട് ഭാഗങ്ങളുമായി താരതമ്യം ചെയ്യാതെ, മുൻവിധികളില്ലാതെ സിനിമ കാണണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ദൃശ്യം ഫ്രാഞ്ചൈസിയിലെ അവസാന ഭാഗമായിരിക്കും ഇത്. നാലാം ഭാഗം ഉണ്ടാകില്ലെന്ന് ജീത്തു ജോസഫ് ഉറപ്പിച്ചു പറഞ്ഞു. ആദ്യ രണ്ട് ഭാഗങ്ങളിലുണ്ടായിരുന്നവർക്ക് പുറമെ ചില പ്രമുഖ താരങ്ങളും മൂന്നാം ഭാഗത്തിൽ അണിനിരക്കുന്നുണ്ട്.

The post ജോർജുകുട്ടിയുടെ മടങ്ങിവരവ്; ‘ദൃശ്യം 3’ ടീസർ റെഡി! appeared first on Express Kerala.

Spread the love
See also  ഇന്ത്യൻ നാവികസേനയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റ് 2027; മാർച്ച് 14 മുതൽ അപേക്ഷിക്കാം

New Report

Close