“എന്നെ ക്ഷണിച്ചില്ല”; പ്രധാനമന്ത്രിയുടെ പരിപാടിയിൽ പ്രോട്ടോക്കോൾ ലംഘനമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി

“എന്നെ ക്ഷണിച്ചില്ല”; പ്രധാനമന്ത്രിയുടെ പരിപാടിയിൽ പ്രോട്ടോക്കോൾ ലംഘനമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി

കൊല്ലം വെസ്റ്റ് കല്ലടയിലെ ഫ്ലോട്ടിംഗ് സോളാർ പവർ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് തന്നെ ഒഴിവാക്കിയതിനെതിരെ കൊടിക്കുന്നിൽ സുരേഷ് എംപി രംഗത്തെത്തി. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയെക്കുറിച്ച് തന്നെ ഔദ്യോഗികമായി അറിയിക്കുകയോ ക്ഷണിക്കുകയോ ചെയ്തില്ലെന്ന് അദ്ദേഹം ആരോപിച്ചു. എൻഎച്ച്പിസി ലിമിറ്റഡ് നടപ്പിലാക്കിയ ഈ പദ്ധതി തന്റെ മണ്ഡലമായ മാവേലിക്കരയിലാണ് സ്ഥിതി ചെയ്യുന്നതെന്നും, അതിനാൽ തന്നെ ഒഴിവാക്കിയത് പ്രോട്ടോക്കോളിന്റെയും പാർലമെന്ററി മര്യാദകളുടെയും ഗുരുതരമായ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ വിഷയത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് ലോക്‌സഭാ സ്പീക്കർക്കും എത്തിക്‌സ് കമ്മിറ്റിക്കും പരാതി നൽകിയിട്ടുണ്ട്. ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിനെച്ചൊല്ലിയുള്ള രാഷ്ട്രീയ തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ്, മറ്റൊരു ജനപ്രതിനിധി കൂടി പ്രോട്ടോക്കോൾ ലംഘനം ആരോപിച്ച് രംഗത്തെത്തുന്നത്. മണ്ഡലത്തിലെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിൽ നിന്നും പ്രാദേശിക എംപിയെ ബോധപൂർവ്വം മാറ്റിനിർത്തുന്നത് ജനാധിപത്യ രീതികൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം തന്റെ പരാതിയിൽ വ്യക്തമാക്കി.

The post “എന്നെ ക്ഷണിച്ചില്ല”; പ്രധാനമന്ത്രിയുടെ പരിപാടിയിൽ പ്രോട്ടോക്കോൾ ലംഘനമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി appeared first on Express Kerala.

See also  കിരീടത്തിനൊപ്പം കോടികളും; ഇന്ത്യൻ ടീമിന് 131 കോടി! സപ്പോർട്ട് സ്റ്റാഫിനും വലിയ വിഹിതം
Spread the love

New Report

Close