
ഇന്ത്യൻ നാവികസേനയുടെ 2027 ബാച്ചിലേക്കുള്ള അഗ്നിവീർ (SSR), അഗ്നിവീർ (MR), എസ്.എസ്.ആർ (മെഡിക്കൽ) സെയിലർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് നാവികസേനയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
അപേക്ഷ ആരംഭിക്കുന്നത്: 2026 മാർച്ച് 14.
അപേക്ഷിക്കാനുള്ള അവസാന തീയതി: 2026 ഏപ്രിൽ 6.
തിരുത്തലുകൾ വരുത്താൻ: 2026 ഏപ്രിൽ 10, 11 തീയതികളിൽ അവസരം ലഭിക്കും.
Also Read: ഐഐടി ഡൽഹി; വിദേശ വിദ്യാർത്ഥികൾക്ക് പിജി, പിഎച്ച്ഡി പ്രവേശനം ആരംഭിച്ചു
പരീക്ഷ: 2026 മെയ് മാസത്തിൽ (താൽക്കാലികം).
ഫലപ്രഖ്യാപനം: 2026 ജൂൺ.
വിദ്യാഭ്യാസ യോഗ്യതകൾ
അഗ്നിവീർ MR 50% മാർക്കോടെ പത്താം ക്ലാസ് വിജയം. അഗ്നിവീർ SSR ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പന്ത്രണ്ടാം ക്ലാസ് വിജയം അല്ലെങ്കിൽ 50% മാർക്കോടെ 3 വർഷത്തെ ഡിപ്ലോമ. അഗ്നിവീർ SSR (മെഡിക്കൽ) ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ കുറഞ്ഞത് 50% മാർക്കോടെ പന്ത്രണ്ടാം ക്ലാസ് വിജയം.
തിരഞ്ഞെടുപ്പ് രീതിയും ഫീസും
തിരഞ്ഞെടുപ്പ്: കമ്പ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരിശോധന (ഓട്ടം, സ്ക്വാറ്റുകൾ, പുഷ്-അപ്പുകൾ, സിറ്റ്-അപ്പുകൾ) എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും.
അപേക്ഷാ ഫീസ്: 550 രൂപ.
The post ഇന്ത്യൻ നാവികസേനയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റ് 2027; മാർച്ച് 14 മുതൽ അപേക്ഷിക്കാം appeared first on Express Kerala.



