
അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞവർക്ക് വലിയ ആശ്വാസമേകി കേരള സർക്കാരിന്റെ ‘കാരുണ്യസ്പർശം’ സീറോ പ്രോഫിറ്റ് കൗണ്ടറുകൾ പ്രവർത്തനമാരംഭിച്ചു. ട്രാൻസ്പ്ലാന്റ് മരുന്നുകൾ ലാഭമില്ലാതെ, കുറഞ്ഞ വിലയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. തെരഞ്ഞെടുത്ത 14 കാരുണ്യ ഫാർമസികൾ വഴിയാണ് ഈ സേവനം ലഭ്യമാകുക. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു.
തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് തുടങ്ങി വിവിധ ജില്ലകളിലെ പ്രധാന മെഡിക്കൽ കോളേജുകളും ജനറൽ ആശുപത്രികളും ഉൾപ്പെടെ 14 കേന്ദ്രങ്ങളിലാണ് നിലവിൽ ഈ കൗണ്ടറുകൾ സജ്ജീകരിച്ചിരിക്കുന്നത്. അവയവം മാറ്റിവെച്ച രോഗികൾക്ക് ദീർഘകാലം മരുന്നുകൾ കഴിക്കേണ്ടി വരുന്നത് വലിയ സാമ്പത്തിക ഭാരമാണ് സൃഷ്ടിക്കുന്നത്. സർക്കാർ നേരിട്ട് നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ ഇത്തരം മരുന്നുകളുടെ വില വലിയ രീതിയിൽ കുറയുന്നത് രോഗികൾക്ക് വലിയ ആശ്വാസമാകുമെന്ന് മന്ത്രി വ്യക്തമാക്കി.
The post രോഗികൾക്ക് കൈത്താങ്ങായി ‘കാരുണ്യസ്പർശം’; ട്രാൻസ്പ്ലാന്റ് മരുന്നുകൾ ഇനി വിലക്കുറവിൽ appeared first on Express Kerala.



