
ഡൽഹി: ഇന്ത്യയിൽ ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി. 13 വർഷമായി വെന്റിലേറ്റർ സഹായത്തോടെ അബോധാവസ്ഥയിൽ കഴിയുന്ന ഹരീഷ് റാണയ്ക്കാണ് സ്വാഭാവിക മരണം വരിക്കാൻ കോടതി അനുവാദം നൽകിയത്. മകന്റെ ദുരവസ്ഥ കണ്ട് വൃദ്ധരായ മാതാപിതാക്കൾ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഈ നിർണ്ണായക ഉത്തരവ്.
യന്ത്രസഹായമില്ലാതെ ഹരീഷ് റാണയ്ക്ക് ജീവൻ നിലനിർത്താൻ കഴിയില്ലെന്നും ചികിത്സ തുടരുന്നതിൽ അർത്ഥമില്ലെന്നും മെഡിക്കൽ സംഘം അറിയിച്ചിരുന്നു. ഹരീഷ് റാണയ്ക്ക് നൽകിവരുന്ന വെന്റിലേറ്റർ സഹായം പിൻവലിക്കാമെന്നും ചികിത്സാ നടപടികൾ ഘട്ടംഘട്ടമായി അവസാനിപ്പിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
The post ചരിത്ര വിധി; രാജ്യത്ത് ആദ്യമായി ദയാവധത്തിന് സുപ്രീം കോടതി അനുമതി appeared first on Express Kerala.



