
വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനും എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനമിറങ്ങിയ അദ്ദേഹം ഹെലികോപ്റ്റർ മാർഗ്ഗം നേവി വിമാനത്താവളത്തിലെത്തി. അവിടെ നിന്ന് റോഡ് മാർഗ്ഗം മറൈൻ ഡ്രൈവിലെ ആദ്യത്തെ പരിപാടിയിൽ പങ്കെടുക്കാനായി അദ്ദേഹം പുറപ്പെട്ടു.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം ഉൾപ്പെടെ അഞ്ച് കോൺഗ്രസ് നേതാക്കളെ പൊലീസ് കരുതൽ കസ്റ്റഡിയിലെടുത്തു. കോടതിയിൽ അദാലത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് തങ്ങളെ അകാരണമായി കസ്റ്റഡിയിലെടുത്തതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ പ്രതിഷേധ സാധ്യതകൾ കണക്കിലെടുത്താണ് പൊലീസ് നടപടിയെന്നാണ് സൂചന.
The post പ്രധാനമന്ത്രി കൊച്ചിയിൽ; വികസന പദ്ധതികളുടെ ഉദ്ഘാടനവും എൻഡിഎ പ്രചാരണവും ലക്ഷ്യം appeared first on Express Kerala.



