നേമത്ത് സർപ്രൈസ് നീക്കവുമായി കോൺഗ്രസ്; വൈഷ്ണ സുരേഷ് പട്ടികയിൽ, മുരളീധരൻ വട്ടിയൂർക്കാവിലേക്ക്

നേമത്ത് സർപ്രൈസ് നീക്കവുമായി കോൺഗ്രസ്; വൈഷ്ണ സുരേഷ് പട്ടികയിൽ, മുരളീധരൻ വട്ടിയൂർക്കാവിലേക്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ കോൺഗ്രസ് സ്ഥാനാർത്ഥി സാധ്യതാ പട്ടിക പുറത്ത്. നേമത്ത് യുവനേതാവ് വൈഷ്ണ സുരേഷിനെ മത്സരിപ്പിക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. വട്ടിയൂർക്കാവ് തിരിച്ചുപിടിക്കാൻ കെ. മുരളീധരൻ തന്നെ രംഗത്തിറങ്ങിയേക്കും. സ്ഥാനാർത്ഥി നിർണയത്തിനായുള്ള കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി ഇന്ന് വൈകീട്ട് ഡൽഹിയിൽ യോഗം ചേരും. ഹൈക്കമാന്‍ഡ് നേതാക്കളുമായി ചര്‍ച്ച നടത്തി ആദ്യ ഘട്ട പട്ടികയില്‍ അന്തിമ ധാരണയിലെത്തും.

നേമത്ത് വൈഷ്ണ സുരേഷിനെയും വട്ടിയൂർക്കാവിൽ കെ മുരളീധരനെയും കോവളത്ത് എം വിന്‍സെന്‍റിനെയും അരുവിക്കരയിൽ വി എസ് ശിവകുമാറിനെയും കാട്ടാക്കടയിൽ എം ആര്‍ ബൈജുവിനെയുമാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. കൊല്ലത്ത് ബിന്ദു കൃഷ്ണ, കൊട്ടാരക്കരയിൽ ഐഷ പോറ്റി, ചടയമംഗലത്ത് ആര്‍ ചന്ദ്രശേഖരൻ, കുണ്ടറയിൽ പി സി വിഷ്ണുനാഥ്, കരുനാഗപ്പള്ളിയിൽ സി ആര്‍ മഹേഷ് പത്തനാപുരത്ത് ജ്യോതികുമാര്‍ ചാമക്കാല എന്നിവരാണ് പട്ടികയിലുള്ളത്.

Also Read: ഇത് കേരളത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിന്റെ മര്യാദകേടിനെതിരെ ആഞ്ഞടിച്ച് മന്ത്രി എം.ബി. രാജേഷ്

കെ.സി. വേണുഗോപാൽ നിയമസഭയിലേക്ക് മത്സരിക്കുകയാണെങ്കിൽ കെ. സുധാകരൻ, അടൂർ പ്രകാശ്, എം.കെ. രാഘവൻ, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ തുടങ്ങിയ എംപിമാരും മത്സരസന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാൽ എംപിമാരെ വീണ്ടും നിയമസഭയിലേക്ക് മത്സരിപ്പിക്കുന്നതിനോട് സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിന് കടുത്ത വിയോജിപ്പുണ്ട്. ഇത് തെരഞ്ഞെടുപ്പ് സമിതിയെ അറിയിക്കാനാണ് നീക്കം.

See also  വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ ‘ബ്രോക്കോളി മാജിക്’; ആരോഗ്യകരമായി വണ്ണം കുറയ്ക്കാം

The post നേമത്ത് സർപ്രൈസ് നീക്കവുമായി കോൺഗ്രസ്; വൈഷ്ണ സുരേഷ് പട്ടികയിൽ, മുരളീധരൻ വട്ടിയൂർക്കാവിലേക്ക് appeared first on Express Kerala.

Spread the love

New Report

Close