അതവരുടെ സ്വകാര്യത, എന്തിനാണ് ഇത്ര വലിയ ചർച്ചയാക്കുന്നത്; വിജയ്-തൃഷ ഗോസിപ്പുകളിൽ ഖുശ്ബു

അതവരുടെ സ്വകാര്യത, എന്തിനാണ് ഇത്ര വലിയ ചർച്ചയാക്കുന്നത്; വിജയ്-തൃഷ ഗോസിപ്പുകളിൽ ഖുശ്ബു

വിജയ്‌യും തൃഷയും ഒന്നിച്ചു ചടങ്ങുകളിൽ പങ്കെടുത്തതിനെത്തുടർന്നുണ്ടായ ഗോസിപ്പുകളിൽ രൂക്ഷമായ പ്രതികരണവുമായി നടി ഖുശ്ബു സുന്ദർ. താരങ്ങളുടെ സ്വകാര്യ ജീവിതം എന്തിനാണ് ഇത്ര വലിയ ചർച്ചയാക്കുന്നതെന്ന് ഖുശ്ബു ചോദിച്ചു. വാർത്താ ഏജൻസിയായ ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിലാണ് ഖുശ്ബു നിലപാട് വ്യക്തമാക്കിയത്.

വ്യക്തിജീവിതം ഓരോരുത്തരുടെയും സ്വകാര്യമായ കാര്യമാണ്. അത് പൊതുജനങ്ങളെ ബാധിക്കാത്തടത്തോളം കാലം അനാവശ്യമായി ചർച്ച ചെയ്യേണ്ടതില്ല. അദ്ദേഹം ഒരു മനുഷ്യനാണ്, നമ്മളെപ്പോലെ ഒരു സാധാരണക്കാരനാണ്. അദ്ദേഹം ഒരു രാഷ്ട്രീയ നേതാവാണോ അല്ലയോ എന്നത് ഈ കാര്യത്തിൽ പ്രസക്തമല്ല. ഇത്തരം വിവാദങ്ങൾ വിജയ്‌യുടെ ജനപ്രീതിയെ ബാധിക്കുമെന്ന് താൻ കരുതുന്നില്ലെന്നും ജനങ്ങൾക്ക് എപ്പോൾ എവിടെ വോട്ട് ചെയ്യണമെന്ന് കൃത്യമായി അറിയാമെന്നും ഖുശ്ബു കൂട്ടിച്ചേർത്തു.

Also Read:തൃഷയുമായുള്ള വിവാദം അവസാനിപ്പിക്കുന്നു; വിശദീകരണവുമായി പാർത്ഥിപൻ

വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകിയെന്ന വാർത്തകൾക്കിടെയാണ് വിജയ്‌യും തൃഷയും ഒരു വിവാഹ റിസപ്ഷനിൽ ഒന്നിച്ചു പങ്കെടുത്തത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോടാണ് ഖുശ്ബു പ്രതികരിച്ചത്. മുൻപ് ‘ലിയോ’ സിനിമയുടെ ആഘോഷ വേളയിൽ തൃഷയെ വിജയ് ‘രാജകുമാരി’ എന്ന് വിശേഷിപ്പിച്ചതും തൃഷ വിജയ്‍യെക്കുറിച്ച് നടത്തിയ പരാമർശങ്ങളും ഗോസിപ്പുകൾക്ക് ആക്കം കൂട്ടിയിരുന്നു.

See also  ഇസ്രയേലിൻ്റെ കുന്തമുന പൊട്ടിച്ച് ഇറാൻ

The post അതവരുടെ സ്വകാര്യത, എന്തിനാണ് ഇത്ര വലിയ ചർച്ചയാക്കുന്നത്; വിജയ്-തൃഷ ഗോസിപ്പുകളിൽ ഖുശ്ബു appeared first on Express Kerala.

Spread the love

New Report

Close