
ലോകകപ്പ് കിരീടം ചൂടിയെത്തുന്ന ഇന്ത്യൻ താരങ്ങൾ സാധാരണയായി ചാർട്ടർ ചെയ്ത വിമാനങ്ങളിലോ ബിസിനസ് ക്ലാസിലോ യാത്ര ചെയ്യുന്നതാണ് നമ്മൾ കണ്ടുവരുന്നത്. എന്നാൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഐതിഹാസിക വിജയത്തിന് ശേഷം തന്റെ നാട്ടിലേക്ക് മടങ്ങാൻ ശിവം ദുബെ തിരഞ്ഞെടുത്ത വഴി ആരാധകരെ അമ്പരപ്പിക്കുന്നതായിരുന്നു. വിമാന ടിക്കറ്റുകൾ ലഭ്യമാകാത്തതിനെത്തുടർന്ന് അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് ഒരു സാധാരണക്കാരനെപ്പോലെ തേർഡ് എസി കോച്ചിലാണ് ദുബെ യാത്ര ചെയ്തത്.
യാത്രയെക്കുറിച്ച് ദുബെ ‘ദി ഇന്ത്യൻ എക്‌സ്പ്രസിനോട്’ മനസ്സ് തുറന്നു. മുംബൈയിലേക്ക് വിമാന ടിക്കറ്റ് കിട്ടാതിരുന്നപ്പോൾ റോഡ് മാർഗ്ഗം പോകുന്നതിനേക്കാൾ വേഗത്തിൽ എത്താം എന്നതിനാലാണ് ട്രെയിൻ യാത്ര തിരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ഭാര്യ അഞ്ജുവിനും ഒരു സുഹൃത്തിനുമൊപ്പമായിരുന്നു താരം ട്രെയിനിൽ കയറിയത്.
Also Read:സഞ്ജുവിനോട് ചെയ്തത് നീതിയല്ല; സൂര്യകുമാറിനും ഗംഭീറിനുമെതിരെ ആഞ്ഞടിച്ച് സഞ്ജയ് മഞ്ജരേക്കർ
എന്നാൽ, ഒരു ലോകകപ്പ് ഹീറോയെ ആരാധകർ തിരിച്ചറിഞ്ഞാലുണ്ടാകുന്ന വലിയ തിരക്ക് ഒഴിവാക്കാൻ ചില ‘ബുദ്ധിപരമായ’ നീക്കങ്ങൾ താരം നടത്തിയിരുന്നു. തിരിച്ചറിയാതിരിക്കാൻ മാസ്‌കും തൊപ്പിയും നീളൻ കൈയുള്ള ടീഷർട്ടും ധരിച്ചാണ് ദുബെ എത്തിയത്. ആളുകൾ കുറവുള്ള പുലർച്ചെ 5:10-നുള്ള ട്രെയിനാണ് ഇതിനായി തിരഞ്ഞെടുത്തത്. ട്രെയിൻ പുറപ്പെടാൻ വെറും 5 മിനിറ്റ് മാത്രമുള്ളപ്പോൾ കാറിൽ നിന്നിറങ്ങി പ്ലാറ്റ്‌ഫോമിലൂടെ ഓടിക്കയറുകയായിരുന്നു. യാത്രയിലുടനീളം ആരും ശ്രദ്ധിക്കാതിരിക്കാൻ ട്രെയിനിലെ അപ്പർ ബർത്തിലാണ് താരം സമയം ചിലവഴിച്ചത്.
The post കിരീടം തലയിൽ, യാത്ര അപ്പർ ബർത്തിൽ! വിമാനം കിട്ടാതെ വന്നപ്പോൾ ട്രെയിനിൽ വീട്ടിലെത്തി ശിവം ദുബെ appeared first on Express Kerala.



