ആണവ കരാറുകളിൽ നിന്ന് പിന്മാറാൻ ഇറാൻ; നിർണ്ണായക പ്രഖ്യാപനവുമായി മുജ്തബ ഖമേനി

ആണവ കരാറുകളിൽ നിന്ന് പിന്മാറാൻ ഇറാൻ; നിർണ്ണായക പ്രഖ്യാപനവുമായി മുജ്തബ ഖമേനി

റാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനി ആണവ പദ്ധതികളുമായി ബന്ധപ്പെട്ട നിർണ്ണായക നീക്കങ്ങൾക്കൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. യുറേനിയം സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കരാറുകളും ചട്ടങ്ങളും ഏകപക്ഷീയമായി റദ്ദാക്കാനാണ് ഇറാന്റെ തീരുമാനം. അമേരിക്കയും ഇസ്രയേലും തുടർച്ചയായി ആക്രമണം നടത്തുന്ന സാഹചര്യത്തിൽ മുൻപുണ്ടായിരുന്ന ആണവോർജ്ജ കരാറുകൾ പിന്തുടരേണ്ടതില്ലെന്ന നിലപാടിലാണ് മുജ്തബ. നേരത്തെ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ പരിശോധനകൾക്ക് അനുമതി നിഷേധിച്ച ഇറാൻ, നിലവിലെ യുദ്ധസാഹചര്യത്തിൽ എല്ലാ ആഗോള നിബന്ധനകളിൽ നിന്നും പിന്മാറാനാണ് ലക്ഷ്യമിടുന്നത്.

അതേസമയം, പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട മുജ്തബ ഖമേനിക്ക് ആക്രമണത്തിൽ പരിക്കേറ്റോ എന്ന കാര്യത്തിൽ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വലിയ ചർച്ചകൾ നടക്കുകയാണ്. സ്ഥാനം ഏറ്റെടുത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹം പൊതുവേദികളിലോ വീഡിയോകളിലോ പ്രത്യക്ഷപ്പെടാത്തതാണ് സംശയങ്ങൾക്ക് കാരണമാകുന്നത്. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തിൽ മുജ്തബയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്നും അദ്ദേഹത്തിന്റെ കാലുകൾക്ക് പരിക്കുണ്ടെന്നും ‘ദി ന്യൂയോർക്ക് ടൈംസ്’ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുൻ നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ട അതേ ആക്രമണത്തിലാണ് മുജ്തബയ്ക്കും പരിക്കേറ്റതെന്നാണ് സൂചന.

See also  6,000 മീറ്റർ താഴെ കണ്ടെത്തിയ അജ്ഞാത നഗരം! 

Also Read: ഗോളടിച്ചു കൂട്ടിയ പത്താം നമ്പർ ജേഴ്സി! മൈതാനത്തെ താരം ഇന്ന് ഫുട്പാത്തിൽ; ഇന്ന് മുംബൈ തെരുവിൽ വസ്ത്രം വിൽക്കുന്ന ഈ മുൻ താരം ആരാണ്?

നിലവിൽ മുജ്തബ അതീവ സുരക്ഷയുള്ള ഒരു രഹസ്യ കേന്ദ്രത്തിൽ ചികിത്സയിലാണെന്നും ആശയവിനിമയത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ. അലി ഖമനെയിയുടെ ഭാര്യയും മകനും ഉൾപ്പെടെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ട ആ ക്രൂരമായ ആക്രമണത്തിൽ മുജ്തബയും ഇരയായതായി രണ്ട് ഇസ്രയേലി സൈനിക ഉദ്യോഗസ്ഥരും വെളിപ്പെടുത്തിയിട്ടുണ്ട്. യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ നേതാവ് ഒളിസങ്കേതത്തിൽ കഴിയുന്നത് സ്വാഭാവികമാണെന്ന വാദവും ഉയരുന്നുണ്ടെങ്കിലും, പരിക്കേറ്റെന്ന വാർത്തകൾ ഇറാനിയൻ ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

The post ആണവ കരാറുകളിൽ നിന്ന് പിന്മാറാൻ ഇറാൻ; നിർണ്ണായക പ്രഖ്യാപനവുമായി മുജ്തബ ഖമേനി appeared first on Express Kerala.

Spread the love

New Report

Close