രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; ഫോൺ പാസ്‌വേഡ് കൈമാറണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; ഫോൺ പാസ്‌വേഡ് കൈമാറണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസിൽ പോലീസിന് തിരിച്ചടിയായി ഹൈക്കോടതിയുടെ പുതിയ ഉത്തരവ്. രാഹുലിന്റെ പക്കൽ നിന്ന് കസ്റ്റഡിയിലെടുത്ത രണ്ട് മൊബൈൽ ഫോണുകളുടെ പാസ്‌വേഡ് കൈമാറണമെന്ന തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസന്വേഷണത്തിന്റെ ഭാഗമായി ഫോണിലെ വിവരങ്ങൾ പരിശോധിക്കാൻ പാസ്‌വേഡ് അനിവാര്യമാണെന്ന പ്രോസിക്യൂഷൻ വാദം നിലനിൽക്കെയാണ് ഹൈക്കോടതിയുടെ ഈ ഇടപെടൽ. ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായതിന് ശേഷവും മണ്ഡലത്തിൽ സജീവമായ രാഹുലിന് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും വലിയ പിന്തുണയാണ് നൽകുന്നത്.

ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ രാഹുലിനൊപ്പം വിവിധ പൊതുപരിപാടികളിൽ പങ്കെടുത്ത് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അതേസമയം, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാകുമോ എന്ന ചോദ്യത്തിന്, തന്റെ രാഷ്ട്രീയ ഭാവി പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്ന് രാഹുൽ പ്രതികരിച്ചു. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും അല്ലാത്തപക്ഷം പിന്മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ സ്വതന്ത്രനായി മത്സരിക്കാൻ പാർട്ടിക്കാർ ആവശ്യപ്പെടുന്നതിൽ സന്തോഷമുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.

The post രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; ഫോൺ പാസ്‌വേഡ് കൈമാറണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു appeared first on Express Kerala.

See also  ഇസ്രയേലിന് സ്പെയിനിന്റെ കനത്ത തിരിച്ചടി; അംബാസഡറെ മടക്കിവിളിച്ചു
Spread the love

New Report

Close