മൊണാലിസയും ഫർമാനും വിവാഹിതരായി; കേരളത്തിന്റെ സ്നേഹത്തിന് നന്ദി പറഞ്ഞ് കുംഭമേളയിലെ വൈറൽ താരം

മൊണാലിസയും ഫർമാനും വിവാഹിതരായി; കേരളത്തിന്റെ സ്നേഹത്തിന് നന്ദി പറഞ്ഞ് കുംഭമേളയിലെ വൈറൽ താരം

തിരുവനന്തപുരം: പ്രയാഗ്‌രാജ് കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായ മൊണാലിസ ഭോസ്‌ലെയും കാമുകൻ മുഹമ്മദ് ഫർമാനും പ്രണയസാഫല്യത്തിന്റെ നിറവിൽ. കേരളം നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും ഇരുവരും നന്ദി അറിയിച്ചു. തിരുവനന്തപുരം നൈനാർ അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ച് ഹൈന്ദവ ആചാരപ്രകാരമായിരുന്നു വിവാഹം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി വി. ശിവൻകുട്ടി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സാക്ഷികളായി.

നാട്ടിലേക്ക് നിർബന്ധിച്ച് കൊണ്ടുപോകാനുള്ള പിതാവിന്റെ ശ്രമത്തിൽ നിന്ന് രക്ഷതേടി മൊണാലിസ തമ്പാനൂർ പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചതോടെയാണ് നാടകീയമായ സംഭവങ്ങൾ തുടങ്ങിയത്. ആറ് മാസമായി പ്രണയത്തിലായിരുന്ന ഇരുവരും പിതാവ് മറ്റൊരു വിവാഹം ആലോചിച്ചതോടെയാണ് കേരളത്തിൽ വെച്ച് ഒന്നിക്കാൻ തീരുമാനിച്ചത്. കേരളത്തിലെ ജനങ്ങൾ നല്ലവരാണെന്നും എല്ലാവരും സ്നേഹത്തോടെയാണ് തങ്ങളെ സ്വീകരിച്ചതെന്നും വിവാഹത്തിന് ശേഷം മൊണാലിസ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ തന്നെ തുടരുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ഇവർ വ്യക്തമാക്കി.

The post മൊണാലിസയും ഫർമാനും വിവാഹിതരായി; കേരളത്തിന്റെ സ്നേഹത്തിന് നന്ദി പറഞ്ഞ് കുംഭമേളയിലെ വൈറൽ താരം appeared first on Express Kerala.

See also  പ്രതിസന്ധിയിൽ ഫോക്‌സ്‌വാഗൺ; 2030 ഓടെ 50,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുന്നു
Spread the love

New Report

Close