
കൊളംബോ: ശ്രീലങ്കൻ തീരത്തിന് സമീപം അമേരിക്കൻ ആക്രമണത്തിനിരയായ ഇറാനിയൻ യുദ്ധക്കപ്പൽ ‘ഐആർഐഎസ് ദേന’യിലെ നാവികരുടെ മൃതദേഹങ്ങൾ വിട്ടുനൽകാൻ കോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ട 84 നാവികരുടെ മൃതദേഹങ്ങൾ ഇറാൻ എംബസിക്ക് കൈമാറാനാണ് ഗല്ലെ ചീഫ് മജിസ്‌ട്രേറ്റ് സമീറ ദൊഡംഗോഡ ആശുപത്രി അധികൃതർക്ക് നിർദ്ദേശം നൽകിയത്.
വിശാഖപട്ടണത്തെ സൈനികാഭ്യാസത്തിന് ശേഷം മടങ്ങുകയായിരുന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. നിലവിൽ ഗാല്ലെ നാഷണൽ ആശുപത്രിയിലെ ഫ്രീസർ കണ്ടെയ്‌നറുകളിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. മോർച്ചറിയിൽ സ്ഥലസൗകര്യം കുറവായതിനാൽ താൽക്കാലിക സംവിധാനത്തിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്.
Also Read:ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണം; ഇന്ത്യയിലേക്ക് വന്ന തായ് കപ്പലിന് തീപിടിച്ചു
ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട 32 നാവികരുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് അവരെ ആശുപത്രിയിൽ നിന്നും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. മൃതദേഹങ്ങൾ ഇറാനിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും.
The post ഇറാനിയൻ നാവികരുടെ മൃതദേഹങ്ങൾ കൈമാറണം; ശ്രീലങ്കൻ കോടതിയുടെ ഉത്തരവ് appeared first on Express Kerala.



