‘കത്തനാർ’ക്കായി ഉപേക്ഷിച്ചത് 11 സിനിമകൾ; 4 വർഷത്തെ കഠിനാധ്വാനത്തെക്കുറിച്ച് ജയസൂര്യ

‘കത്തനാർ’ക്കായി ഉപേക്ഷിച്ചത് 11 സിനിമകൾ; 4 വർഷത്തെ കഠിനാധ്വാനത്തെക്കുറിച്ച് ജയസൂര്യ

ലയാള സിനിമ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘കത്തനാർ – ദി വൈൽഡ് സോർസറർ’ എന്ന സിനിമയ്ക്കായി താൻ നടത്തിയ സമർപ്പണത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ ജയസൂര്യ. കഴിഞ്ഞ നാല് വർഷമായി ഈ ഒരൊറ്റ ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും ഇതിനിടയിൽ വന്ന പതിനൊന്നോളം സിനിമകൾ തനിക്ക് ഉപേക്ഷിക്കേണ്ടി വന്നുവെന്നും താരം വെളിപ്പെടുത്തി. ഫ്രൈഡേ ഫിലിം ഹൗസിന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജയസൂര്യ മനസ്സ് തുറന്നത്.

“ഒരു സിനിമയ്ക്കായി ഇത്രയും കാലം മാറ്റിവെക്കുന്നത് ആദ്യമായാണ്. എന്നാൽ എന്നേക്കാൾ ഉപരി ഈ സിനിമയ്ക്കായി അഞ്ചും ആറും വർഷം ചെലവഴിക്കുന്ന സംവിധായകൻ റോജിൻ തോമസിന്റെ അധ്വാനമാണ് വലുത്. നല്ലൊരു സിനിമയുടെ ഭാഗമാകാൻ വേണ്ടി ഇത്രയും സമയം ഇൻവെസ്റ്റ് ചെയ്യുന്നത് സുഖമുള്ള വേദനയാണ്,” ജയസൂര്യ പറഞ്ഞു. ‘ഹോം’, ‘മങ്കി പെൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Also Read:മൊണാലിസയും ഫർമാനും വിവാഹിതരായി; കേരളത്തിന്റെ സ്നേഹത്തിന് നന്ദി പറഞ്ഞ് കുംഭമേളയിലെ വൈറൽ താരം

See also  മുതിർന്ന സിപിഎം നേതാവ് ഇ.എൻ മോഹൻദാസ് അന്തരിച്ചു

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രം ഏകദേശം 75 കോടി രൂപ മുതൽമുടക്കിലാണ് ഒരുങ്ങുന്നത്. മലയാളം കൂടാതെ ഇംഗ്ലീഷ്, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ ഉൾപ്പെടെ 15 ഭാഷകളിൽ ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

The post ‘കത്തനാർ’ക്കായി ഉപേക്ഷിച്ചത് 11 സിനിമകൾ; 4 വർഷത്തെ കഠിനാധ്വാനത്തെക്കുറിച്ച് ജയസൂര്യ appeared first on Express Kerala.

Spread the love

New Report

Close