പ്രധാനമന്ത്രിയെ കൊണ്ടുവന്നത് തിരിച്ചടിച്ചു; ‘പണി പാളി’യത് മന്ത്രി റിയാസിനെ തഴഞ്ഞതോടെ

പ്രധാനമന്ത്രിയെ കൊണ്ടുവന്നത് തിരിച്ചടിച്ചു; ‘പണി പാളി’യത് മന്ത്രി റിയാസിനെ തഴഞ്ഞതോടെ

ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതോടെ, ആ ചടങ്ങ് തന്നെ ബഹിഷ്കരിച്ചാണ് ഇടതുപക്ഷ സർക്കാർ തിരിച്ചടിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ദേശീയപാത 66ന്റെ ഉദ്ഘാടന പരിപാടി ഇതോടെ ദേശീയ ശ്രദ്ധതന്നെയാണ് ആകർഷിച്ചിരിക്കുന്നത്. പ്രധാനമന്ത്രിക്കും ഈ സംഭവം നാണക്കേടായിട്ടുണ്ട്.

എൻഎച്ച് 66 തലപ്പാടി- ചെങ്കള, വെങ്ങളം- രാമനാട്ടുകര ആറ് വരിപ്പാതയുടെ ഉദ്ഘാടന ചടങ്ങിൽ നിന്നാണ് വകുപ്പ് മന്ത്രിയെ തന്നെ ഒഴിവാക്കിയത്. ഇത് ബോധപൂർവ്വമാണ് എന്നാണ് ഇടതുപക്ഷം ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാന സർക്കാരും പൊതുമരാമത്ത് വകുപ്പും, വകുപ്പ് മന്ത്രിയായ മുഹമ്മദ് റിയാസും എല്ലാം ഈ പദ്ധതി നടപ്പാക്കാൻ എടുത്ത ഇടപെടലുകൾ കേന്ദ്ര സർക്കാറും ബി.ജെ.പിയും എത്രയൊക്കെ മറച്ച് വയ്ക്കാൻ ശ്രമിച്ചാലും അതൊന്നും തന്നെ ഈ കേരളത്തിൽ വിലപോവുകയില്ല. ഭൂമി ഏറ്റെടുക്കലിന് ഉൾപ്പെടെ വലിയ തുക നൽകിയത് സംസ്ഥാന സർക്കാരാണ്. അല്ലാതെ കേന്ദ്ര സർക്കാറല്ല എന്നതും നാം ഓർക്കണം.

ദേശീയപാത നിർമാണത്തിൽ എല്ലാ നിലയിലും സംസ്ഥാന സർക്കാർ ഇടപെട്ടിട്ടുണ്ട്. ഇന്ത്യയിൽ ആദ്യമായി ദേശീയപാത വികസനത്തിന് സംസ്ഥാന സർക്കാർ പണം ചെലവഴിച്ചിരിക്കുന്നത് എൻഎച്ച് 66നാണ്. 5600 കോടിയാണ് ഇത്തരത്തിൽ ചെലവഴിച്ചത്. കടമെടുപ്പ് പരിധിയിൽ കൂടി ഉൾപ്പെടുത്തിയപ്പോൾ 12000 കോടിക്ക് തുല്യമായി ഇത് മാറിയിട്ടുണ്ട്. എല്ലാ റീച്ചുകളുടെയും റിവ്യൂ യോഗങ്ങൾ കൃത്യമായി തന്നെ പൊതുമരാമത്ത് വകുപ്പ് നടത്തിയിട്ടുമുണ്ട്. ഇതെല്ലാം കണ്ടാണ് മുൻപ് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിതന്നെ സംസ്ഥാന സർക്കാരിന്റെ ഇടപെടലിനെ പ്രത്യേകം അഭിനന്ദിച്ചിരുന്നത് എന്നതും നാം കണ്ട കാര്യമാണല്ലോ? എന്നിട്ടും മന്ത്രിയെ തഴഞ്ഞത് എന്തിനാണ് എന്നാണ് പ്രതിപക്ഷം പോലും ഇപ്പോൾ ചോദിക്കുന്നത്.

See also  കിരീടത്തിനൊപ്പം കോടികളും; ഇന്ത്യൻ ടീമിന് 131 കോടി! സപ്പോർട്ട് സ്റ്റാഫിനും വലിയ വിഹിതം

കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, ഹർദീപ് സിങ് പുരി, പ്രഹ്‌ളാദ് വെങ്കടേഷ് ജോഷി, അശ്വിനി വൈഷ്ണവ്, ശിവരാജ് സിങ് ചൗഹാൻ, അജയ് തംത, ഹർഷ് മൽഹോത്ര, കമലേഷ് പസ്വാൻ, ഡോ. ചന്ദ്രശേഖർ പൈമ്മസാനി, സുരേഷ് ഗോപി, ശ്രീപാദ് യെസ്സോ നായിക്, വി സോമണ്ണ, രവ്‌നീത് സിംഗ്, ജോർജ് കുര്യൻ, കേരള ഗവർണ്ണർ തുടങ്ങി, ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖറെ വരെ ക്ഷണിച്ച പരിപാടിയിൽ നിന്നും മന്ത്രി റിയാസിനെ ഒഴിവാക്കിയത് എന്തിൻ്റെ പേരിലായാലും അതൊരിക്കലും ന്യായീകരിക്കപ്പെടുകയില്ല.

അതുകൊണ്ടാണ് ദേശീയപാത വികസന പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കാനിരിക്കെ പൊതുമരാമത്ത് വകുപ്പ് മുഹമ്മദ് റിയാസ് റോഡ് ഷോ നടത്തി പ്രതിഷേധം പ്രകടിപ്പിച്ചിരിക്കുന്നത്. വെങ്ങളം – രാമനാട്ടുകര റീച്ചിലാണ് മന്ത്രിയുടെ നേതൃത്വത്തിൽ റോഡ‍് ഷോ നടത്തിയത്. ഇതിന് മുൻപ് കാസർകോട് നുള്ളിപ്പാടിയിൽ, സി.പി.എം എം.എൽ.എ ആയ സി എച്ച് കുഞ്ഞമ്പു എംഎൽഎയുടെ നേതൃത്വത്തിൽ സമാന്തര ഉദ്ഘാടനവും നടത്തിയിട്ടുണ്ട്. ദേശീയപാതയുടെ ഒന്നാം റീച്ചാണ് എംഎൽഎ നാട മുറിച്ച് ഉദ്ഘാടനം ചെയ്തിരിക്കുന്നത്. കൊച്ചിയിൽ പ്രധാനമന്ത്രി ലാൻഡ് ചെയ്യും മുൻപായിരുന്നു സമാന്തര ഉദ്ഘാടനം നടന്നത് എന്നതും ശ്രദ്ധേയമാണ്.

See also  പശ്ചിമേഷ്യൻ യുദ്ധം, ഇടപെടലുമായി ഇന്ത്യ; ഇറാൻ വിദേശകാര്യ മന്ത്രിയുമായി എസ്. ജയ്ശങ്കർ ചർച്ച നടത്തി

നിലവിലെ ഈ വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ, മന്ത്രിയും കേരള സർക്കാറും ഈ പദ്ധതി നടപ്പാക്കാൻ വേണ്ടി എടുത്ത കാര്യങ്ങളാണ് ഇപ്പോൾ പരക്കെ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. അത് എന്തായാലും നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനും മുഹമ്മദ് റിയാസിനും വലിയ ഗുണമാണ് ചെയ്യുക.

പ്രധാനമന്ത്രി പങ്കെടുത്ത പരിപാടി തന്നെ സംസ്ഥാന സർക്കാർ ബഹിഷ്ക്കരിച്ചതോടെ, മോദി സർക്കാറിനെ നേരിട്ട് വെല്ലുവിളിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്തിരിക്കുന്നത്. മോദിയുടെ ബി ടീമാണ് പിണറായി സർക്കാർ എന്ന യു ഡി എഫ് സർക്കാറിൻ്റെ വാദത്തിൻ്റെ മുനയും ഈ ഒറ്റ സംഭവത്തോടെ സംസ്ഥാന സർക്കാർ ഒടിച്ചു കളഞ്ഞിട്ടുണ്ട്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതൊരു വലിയ പ്രചരണ വിഷയമായിരിക്കും എന്ന കാര്യത്തിലും സംശയം വേണ്ട. മന്ത്രി മുഹമ്മദ് റിയാസിന് ബേപ്പൂരിലും ഇനി കാര്യങ്ങർ എളുപ്പമാകും.

EXPRESS VIEW

വീഡിയോ കാണാം…

The post പ്രധാനമന്ത്രിയെ കൊണ്ടുവന്നത് തിരിച്ചടിച്ചു; ‘പണി പാളി’യത് മന്ത്രി റിയാസിനെ തഴഞ്ഞതോടെ appeared first on Express Kerala.

Spread the love

New Report

Close