പശ്ചിമേഷ്യൻ സംഘർഷം! ഇറാന്റെ സൈനിക നടപടിക്കെതിരെ യുഎൻ സുരക്ഷാ സമിതി പ്രമേയം പാസാക്കി

പശ്ചിമേഷ്യൻ സംഘർഷം! ഇറാന്റെ സൈനിക നടപടിക്കെതിരെ യുഎൻ സുരക്ഷാ സമിതി പ്രമേയം പാസാക്കി

ശ്ചിമേഷ്യൻ മേഖലയുടെ സുരക്ഷയും സമാധാനവും മുൻനിർത്തി ഇറാൻ നടത്തുന്ന സൈനിക ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി പ്രമേയം പാസാക്കി. സമിതിയിലെ പതിനഞ്ച് അംഗങ്ങളിൽ പതിമൂന്ന് രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചപ്പോൾ റഷ്യയും ചൈനയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

135 രാജ്യങ്ങളുടെ പിന്തുണയോടെ ബഹ്‌റൈൻ അവതരിപ്പിച്ച ഈ പ്രമേയം, ഇറാന്റെ സൈനിക നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ആഗോള സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടുന്നു. ഗൾഫ് രാജ്യങ്ങളുടെ ആകുലതകൾ വ്യക്തമാക്കുന്നതാണ് ഈ നീക്കമെങ്കിലും, മേഖലയിൽ ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന സൈനിക നടപടികളെക്കുറിച്ച് പ്രമേയത്തിൽ പരാമർശമില്ല എന്നത് ശ്രദ്ധേയമാണ്.

Also Read:നിശ്ചയിച്ചതിലും വേഗത്തിൽ തിരിച്ചടി നൽകി, ലക്ഷ്യമിടാൻ ഇനി ഒന്നുമില്ല; ട്രംപ്

മേഖലയിലെ സംഘർഷം അവസാനിപ്പിക്കാൻ എല്ലാ രാജ്യങ്ങളും ഒരുപോലെ ബാധ്യസ്ഥരാണെന്ന് കാണിച്ച് റഷ്യ ഒരു ബദൽ പ്രമേയം അവതരിപ്പിച്ചുവെങ്കിലും അത് പരാജയപ്പെട്ടു. സൈനിക നടപടികൾ പൂർണ്ണമായും നിർത്തണമെന്ന് ആവശ്യപ്പെടുന്ന പൊതുസ്വഭാവമുള്ളതായിരുന്നു റഷ്യയുടെ പ്രമേയം. എന്നാൽ നാല് രാജ്യങ്ങൾ മാത്രമാണ് ഇതിനെ അനുകൂലിച്ചത്. ഒൻപത് രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നപ്പോൾ രണ്ട് രാജ്യങ്ങൾ എതിർത്ത് വോട്ട് ചെയ്തു. അതേസമയം, സുരക്ഷാ സമിതിയുടെ പുതിയ നീക്കം പക്ഷപാതപരവും രാഷ്ട്രീയപ്രേരിതവുമാണെന്ന് ഇറാൻ പ്രതികരിച്ചു. ഏകപക്ഷീയമായ ഇത്തരം നടപടികൾ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കില്ലെന്ന് യുഎന്നിൽ ഇറാൻ വ്യക്തമാക്കി.

The post പശ്ചിമേഷ്യൻ സംഘർഷം! ഇറാന്റെ സൈനിക നടപടിക്കെതിരെ യുഎൻ സുരക്ഷാ സമിതി പ്രമേയം പാസാക്കി appeared first on Express Kerala.

Spread the love
See also  കുട്ടികളുടെ വാട്‌സ്ആപ്പ് ഇനി മാതാപിതാക്കളുടെ കൈകളിൽ; ‘പാരന്റ് മാനേജ്ഡ് അക്കൗണ്ട്സ്’ വരുന്നു

New Report

Close