“ജുനൈദ് ഖാനും സായ് പല്ലവിയും ഒന്നിക്കുന്ന ‘ഏക് ദിൻ’; ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച് സായ് പല്ലവി

“ജുനൈദ് ഖാനും സായ് പല്ലവിയും ഒന്നിക്കുന്ന ‘ഏക് ദിൻ’; ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച് സായ് പല്ലവി

മിർ ഖാന്റെ മകൻ ജുനൈദ് ഖാനും തെന്നിന്ത്യൻ താരം സായ് പല്ലവിയും ആദ്യമായി ഒന്നിക്കുന്ന പ്രണയചിത്രം ‘ഏക് ദിൻ’ അണിയറയിൽ ഒരുങ്ങുന്നു. ആമിർ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം സുനിൽ പാണ്ഡെയാണ് സംവിധാനം ചെയ്യുന്നത്. സായ് പല്ലവിയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയായ ഈ ചിത്രത്തിൽ ജുനൈദ് ഖാൻ ഒരു ജേർണലിസ്റ്റിന്റെ വേഷത്തിലാണ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതോടെ വലിയ ആവേശത്തിലാണ് ആരാധകർ.

17 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ആമിർ ഖാനും മൻസൂർ ഖാനും നിർമ്മാതാക്കളായി വീണ്ടും കൈകോർക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 2008-ൽ പുറത്തിറങ്ങിയ ‘ജാനേ തു യാ ജാനേ നാ’ എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ജപ്പാനിലെ സപ്പോറോയിൽ വെച്ച് ചിത്രീകരിച്ച ‘ഏക് ദിൻ’, 2011-ൽ പുറത്തിറങ്ങിയ ‘വൺ ഡേ’ എന്ന കൊറിയൻ ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചതാണെന്നും സൂചനകളുണ്ട്.

Also Read: ഹോർമുസ് അടച്ചു, ഗ്യാസ് തീർന്നു; 35 വർഷം മുൻപ് ശ്രീനിവാസൻ എഴുതിയ ‘അന്താരാഷ്ട്ര രാഷ്ട്രീയം’ ഇന്ന് യാഥാർത്ഥ്യം

തെന്നിന്ത്യൻ സിനിമകളിൽ തന്റേതായ ഇടം കണ്ടെത്തിയ സായ് പല്ലവി ഈ ചിത്രത്തിലൂടെ ബോളിവുഡിലും ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ്. ഇതിന് പുറമെ നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘രാമായണ’ത്തിൽ സീതയായും സായ് പല്ലവി അഭിനയിക്കുന്നുണ്ട്. ‘മഹാരാജ്’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ജുനൈദ് ഖാന്റെ മൂന്നാമത്തെ ചിത്രമാണ് ‘ഏക് ദിൻ’. ആമിർ ഖാന്റെ ‘സിതാരേ സമീൻ പർ’ എന്ന ചിത്രത്തോടൊപ്പം ടീസർ പ്രദർശിപ്പിച്ചത് മുതൽ സോഷ്യൽ മീഡിയയിൽ ഈ സിനിമ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.

The post “ജുനൈദ് ഖാനും സായ് പല്ലവിയും ഒന്നിക്കുന്ന ‘ഏക് ദിൻ’; ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച് സായ് പല്ലവി appeared first on Express Kerala.

Spread the love
See also  ‘കുട്ടിക്കാലത്ത് ഞാൻ ഇരയായിട്ടുണ്ട്, ആ ഭയം ഇപ്പോഴുമുണ്ട്’; മനസ്സുതുറന്ന് ടിനി ടോം

New Report

Close