ജി. സുധാകരനെ പിന്തുണയ്ക്കുന്നതിൽ യുഡിഎഫ് ചർച്ച നടത്തും; സണ്ണി ജോസഫ്

ജി. സുധാകരനെ പിന്തുണയ്ക്കുന്നതിൽ യുഡിഎഫ് ചർച്ച നടത്തും; സണ്ണി ജോസഫ്

മ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി. സുധാകരനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ യുഡിഎഫ് ഉചിതമായ നിലപാട് സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സുധാകരന്റെ വാർത്താസമ്മേളനം ഗൗരവത്തോടെയാണ് കാണുന്നതെന്നും സിപിഎം നേതൃത്വത്തെ തീർത്തും വെട്ടിലാക്കുന്ന നീക്കമാണ് ഇതെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.

ജി. സുധാകരനെ പിന്തുണയ്ക്കുന്ന വിഷയത്തിൽ യുഡിഎഫ് വിശദമായ ചർച്ചകൾ നടത്തും. നിലവിൽ അദ്ദേഹവുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ല. സുധാകരൻ മത്സരരംഗത്തിറങ്ങുന്നത് ഗൗരവമായ രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴിതുറക്കും. ഈ വിഷയത്തിൽ മറുപടി പറയാനാകാത്ത വിധം സിപിഎം പ്രതിരോധത്തിലാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. പെരുമ്പാവൂരിലെ സ്ഥാനാർത്ഥിത്വത്തിൽ സസ്പെൻസ് ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

The post ജി. സുധാകരനെ പിന്തുണയ്ക്കുന്നതിൽ യുഡിഎഫ് ചർച്ച നടത്തും; സണ്ണി ജോസഫ് appeared first on Express Kerala.

Spread the love
See also  തിരൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; എട്ടരക്കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

New Report

Close