‘സത്യത്തിന്റെ വിജയം’! ഹൈക്കോടതി വിധിയിൽ ഗോകുലം ഗോപാലൻ

‘സത്യത്തിന്റെ വിജയം’! ഹൈക്കോടതി വിധിയിൽ ഗോകുലം ഗോപാലൻ

സ്എൻഡിപി യോഗം ഭാരവാഹികളെ നീക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് ഗോകുലം ഗോപാലൻ രംഗത്തെത്തി. കോടതി വിധി സത്യത്തിന്റെ വിജയമാണെന്നും വൈകിയാണെങ്കിലും നീതി നടപ്പിലായെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇനി കോടതി നിർദേശപ്രകാരം കൃത്യമായ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെയും വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് തുഷാർ വെള്ളാപ്പള്ളിയെയും പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഡോ. എം.എൻ. സ്വാമിയെയും നീക്കിക്കൊണ്ടാണ് ജസ്റ്റിസ് ടി.ആർ. രവി അധ്യക്ഷനായ സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള എസ്എൻഡിപി യോഗം തുടർച്ചയായി മൂന്ന് വർഷം റെജിസ്ട്രാർ ഓഫ് കമ്പനിക്ക് കണക്കുകൾ ഹാജരാക്കിയില്ല എന്ന കണ്ടെത്തലാണ് ഭാരവാഹികളുടെ അയോഗ്യതയ്ക്ക് കാരണമായത്. കണക്കുകൾ ബോധിപ്പിക്കുന്നതിൽ വരുത്തിയ ഈ വലിയ വീഴ്ച ചൂണ്ടിക്കാട്ടിയാണ് കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.

The post ‘സത്യത്തിന്റെ വിജയം’! ഹൈക്കോടതി വിധിയിൽ ഗോകുലം ഗോപാലൻ appeared first on Express Kerala.

Spread the love
See also  ഇന്ധന പ്രതിസന്ധി മറികടക്കാൻ അമേരിക്ക; 172 ദശലക്ഷം ബാരൽ എണ്ണ പുറത്തുവിടും

New Report

Close