ഒതുക്കാൻ നോക്കിയാൽ പ്രത്യാഘാതം; കെ. സുധാകരനെ പിന്തുണച്ച് കണ്ണൂരിൽ പോസ്റ്ററുകൾ

ഒതുക്കാൻ നോക്കിയാൽ പ്രത്യാഘാതം; കെ. സുധാകരനെ പിന്തുണച്ച് കണ്ണൂരിൽ പോസ്റ്ററുകൾ

കണ്ണൂർ: കെ. സുധാകരനെ അനുകൂലിച്ചും പാർട്ടിക്കുള്ളിലെ നീക്കങ്ങളിൽ മുന്നറിയിപ്പ് നൽകിയും കണ്ണൂരിൽ വ്യാപകമായി പോസ്റ്റ‍ർ. സുധാകരൻ കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണെന്നും അദ്ദേഹത്തെ രാഷ്ട്രീയമായി ഒതുക്കാൻ ശ്രമിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നുമാണ് പോസ്റ്ററിലെ ഉള്ളടക്കം.

കണ്ണൂർ കെ.പി.സി.സി. ഓഫീസിന് മുന്നിലാണ് പ്രധാനമായും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കെ. സുധാകരൻ തുടരും എന്ന സന്ദേശത്തോടെയുള്ള ഫ്ലക്സ് ബോർഡുകളും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ കെ. സുധാകരന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെയാണ് ഈ നീക്കം. കഴിഞ്ഞ ദിവസം താൻ കണ്ണൂരിൽ മത്സരിക്കുമെന്ന് അദ്ദേഹം 110 ശതമാനം ഉറപ്പിച്ചു പറഞ്ഞിരുന്നു. പാർട്ടിയുടെ അന്തിമ തീരുമാനം അനുകൂലിച്ചുകൊണ്ട് ഫ്ളക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. നേരത്തെയും സമാനമായ രീതിയിൽ സുധാകരനെ പിന്തുണച്ച് കണ്ണൂരിൽ ഫ്ലക്സ് ബോർഡുകൾ ഉയർന്നിരുന്നു.

The post ഒതുക്കാൻ നോക്കിയാൽ പ്രത്യാഘാതം; കെ. സുധാകരനെ പിന്തുണച്ച് കണ്ണൂരിൽ പോസ്റ്ററുകൾ appeared first on Express Kerala.

Spread the love
See also  എടുക്കാത്ത ലോണിന്റെ പേരിൽ ഭീഷണി; ആര്യനാട് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് കുടുംബം

New Report

Close