ദുബായ് ക്രീക്ക് ഹാർബറിൽ ഡ്രോൺ ആക്രമണം; കെട്ടിടത്തിൽ തീപ്പിടിത്തം, ആളപായമില്ല

ദുബായ് ക്രീക്ക് ഹാർബറിൽ ഡ്രോൺ ആക്രമണം; കെട്ടിടത്തിൽ തീപ്പിടിത്തം, ആളപായമില്ല

ദുബായ്: ദുബായിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ക്രീക്ക് ഹാർബറിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ആഡംബര കെട്ടിടത്തിന് തീപ്പിടിച്ചു. പുലർച്ചെ 2.45-ഓടെ ക്രീക്ക് ഹാർബർ മേഖലയിലെ അഡ്രസ് ക്രീക്ക് ഹാർബർ (ടവർ 2) കെട്ടിടത്തിലാണ് ഡ്രോൺ പതിച്ചത്. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണമാണിതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Also Read: മാനവികതയുടെ കാവലാളിന് പിറന്നാൾ മധുരം; ശൈഖ് മുഹമ്മദ് 65-ന്റെ നിറവിൽ

ആക്രമണത്തെത്തുടർന്ന് കെട്ടിടത്തിന്റെ ഒരു ഭാഗത്ത് തീപ്പിടിത്തമുണ്ടായെങ്കിലും സിവിൽ ഡിഫൻസ് സംഘം ഉടൻ സ്ഥലത്തെത്തി തീയണച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. മുൻകരുതൽ നടപടിയുടെ ഭാഗമായി കെട്ടിടത്തിലുണ്ടായിരുന്ന താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ആൾതാമസമില്ലാത്ത ഒന്നോ രണ്ടോ അപ്പാർട്ടുമെന്റുകളിലാണ് തീപ്പിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം.

നിലവിൽ സ്ഥിതിഗതികൾ പൂർണ്ണ നിയന്ത്രണവിധേയമാണെന്ന് ദുബായ് മീഡിയാ ഓഫീസ് അറിയിച്ചു. മേഖലയിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും പരിഭ്രാന്തി ഒഴിവാക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

The post ദുബായ് ക്രീക്ക് ഹാർബറിൽ ഡ്രോൺ ആക്രമണം; കെട്ടിടത്തിൽ തീപ്പിടിത്തം, ആളപായമില്ല appeared first on Express Kerala.

Spread the love
See also  എസ്‌ബി‌ഐ ക്ലർക്ക് മെയിൻസ് ഫലം; സ്കോർകാർഡും ഉത്തരസൂചികയും പുറത്തിറങ്ങി

New Report

Close