മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി ഡോക്ടർ നിയമനം; മാർച്ച് 12-ന് അഭിമുഖം

മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി ഡോക്ടർ നിയമനം; മാർച്ച് 12-ന് അഭിമുഖം

റണാകുളം ജില്ലയിലെ മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള വിവിധ പദ്ധതികളിലേക്ക് വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുന്നു. അടിയന്തിര രാത്രികാല വെറ്ററിനറി സേവനം, മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ എന്നീ വിഭാഗങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മുളന്തുരുത്തി, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ മൊബൈൽ യൂണിറ്റുകളിലും കൂവപ്പടി, പള്ളുരുത്തി ബ്ലോക്കുകളിലെ രാത്രികാല സേവന വിഭാഗത്തിലുമായി രണ്ട് വീതം ഒഴിവുകളാണുള്ളത്. കൂടാതെ എറണാകുളം ഡി.വി.സി.യിലെ മൊബൈൽ ടെലി വെറ്ററിനറി യൂണിറ്റിലും ഒരു ഒഴിവുണ്ട്.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കായി മാർച്ച് 12-ന് ആലുവയിൽ വെച്ച് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും. അന്നേ ദിവസം രാവിലെ 11-നും 12-നും ഇടയിൽ ആലുവ നേതാജി റോഡിലുള്ള ഐ.സി.ഡി.പി ക്യാമ്പസ്സിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിലാണ് അഭിമുഖം നടക്കുക. ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം ഹാജരാകണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.

The post മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി ഡോക്ടർ നിയമനം; മാർച്ച് 12-ന് അഭിമുഖം appeared first on Express Kerala.

Spread the love
See also  ജിമ്മിൽ പോകാൻ മടിയാണോ? വണ്ണംകുറക്കുവാൻ കിവി ജ്യൂസ് ഇങ്ങനെ കുടിച്ചു നോക്കൂ!

New Report

Close