അരനൂറ്റാണ്ടിന് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്; ആർട്ടെമിസ് 2 വിക്ഷേപണ തീയതി പ്രഖ്യാപിച്ചു

അരനൂറ്റാണ്ടിന് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്; ആർട്ടെമിസ് 2 വിക്ഷേപണ തീയതി പ്രഖ്യാപിച്ചു

രനൂറ്റാണ്ടിന് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തിക്കാനുള്ള നാസയുടെ ചരിത്രപരമായ ‘ആർട്ടെമിസ് 2’ ദൗത്യം ഏപ്രിൽ ഒന്നിന് വിക്ഷേപിക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണം. സാങ്കേതിക തടസ്സങ്ങളെത്തുടർന്ന് പലതവണ മാറ്റിവെച്ച ദൗത്യം ഏപ്രിൽ 1 ബുധനാഴ്ച വൈകുന്നേരം ഇന്ത്യൻ സമയം രാത്രി വൈകി (22:24 GMT) ഫ്ലോറിഡയിൽ നിന്ന് കുതിച്ചുയരും. പരീക്ഷണ പറക്കലായതിനാൽ ചില അപകടസാധ്യതകൾ നിലനിൽക്കുന്നുണ്ടെങ്കിലും തങ്ങളുടെ ടീമും ഹാർഡ്‌വെയറും ദൗത്യത്തിന് പൂർണ്ണ സജ്ജമാണെന്ന് നാസയുടെ മുതിർന്ന ഉദ്യോഗസ്ഥ ലോറി ഗ്ലേസ് പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

കമാൻഡർമാരായ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച് എന്നീ മൂന്ന് അമേരിക്കക്കാരും കനേഡിയൻ ബഹിരാകാശയാത്രികൻ ജെറമി ഹാൻസെനും ഉൾപ്പെടുന്ന നാലംഗ സംഘമാണ് ഈ ദൗത്യത്തിൽ പങ്കാളികളാകുന്നത്. വിക്ഷേപണ ശേഷം ഭൂമിയെ ചുറ്റുന്ന പേടകം പിന്നീട് ചന്ദ്രനിലേക്ക് യാത്ര തിരിക്കും. ചന്ദ്രോപരിതലത്തിൽ ഇറങ്ങാതെ തന്നെ 4,000 മുതൽ 6,000 മൈൽ വരെ അടുത്തുകൂടി പറന്ന് ചന്ദ്രനെ വലംവെച്ച് പേടകം ഭൂമിയിലേക്ക് മടങ്ങുകയും സമുദ്രത്തിൽ പതിക്കുകയും ചെയ്യും. ചന്ദ്രന്റെ സ്ഥാനം മാറിക്കൊണ്ടിരിക്കുന്നതിനാൽ വിക്ഷേപണ തീയതിക്കനുസരിച്ചായിരിക്കും എത്രത്തോളം അടുത്ത് പറക്കാനാകുമെന്ന് തീരുമാനിക്കുക.

Also Read: സ്ത്രീസുരക്ഷയ്ക്ക് ബിഎസ്എൻഎൽ ‘കവച്’; ഇനി ഫോൺ നമ്പർ നൽകാതെ തന്നെ റീചാർജ് ചെയ്യാം!

ആർട്ടെമിസ് 2 ദൗത്യത്തിന്റെ വിജയം വരാനിരിക്കുന്ന ആർട്ടെമിസ് 3, ആർട്ടെമിസ് 4 ദൗത്യങ്ങൾക്ക് നിർണ്ണായകമാണ്. ഇതിനുശേഷം നടക്കാനിരിക്കുന്ന ആർട്ടെമിസ് 4 ദൗത്യത്തിലൂടെ 2028-ഓടെ വീണ്ടും മനുഷ്യനെ ചന്ദ്രനിൽ ഇറക്കാനാണ് നാസ ലക്ഷ്യമിടുന്നത്. ആദ്യത്തെ ആർട്ടെമിസ് ദൗത്യം ചന്ദ്രനോട് കൂടുതൽ അടുത്ത് എത്തിയിരുന്നെങ്കിലും, 50 വർഷത്തിന് ശേഷം മനുഷ്യർ ഉൾപ്പെടുന്ന ഒരു സംഘം ഇത്രയും ദൂരത്തേക്ക് യാത്ര തിരിക്കുന്നത് ലോകം ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

The post അരനൂറ്റാണ്ടിന് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്; ആർട്ടെമിസ് 2 വിക്ഷേപണ തീയതി പ്രഖ്യാപിച്ചു appeared first on Express Kerala.

Spread the love
See also  ഇറാഖ് സമുദ്രാതിർത്തിയിൽ അമേരിക്കൻ കപ്പലിന് നേരെ ഇറാൻ്റെ ചാവേർ ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി സൂചന

New Report

Close