PUDUKAD-NEWS-PUTHUKAD-NEWS

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : പ്രതി അറസ്റ്റിൽ.

ആളൂർ : ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഏഴ് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് പിടികൂടി. എറണാകുളം നെടുമ്പാശ്ശേരി കുന്നുകര തെക്കനത്ത് പൗലോസ് (59) എറണാംകുളം കോതമംഗലം കവളങ്ങാട് നിന്നും തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.
കല്ലേറ്റുംകര സ്വദേശിനിയുടെ മകൾക്ക് 45 ദിവസത്തിനുള്ളിൽ ഫെഡറൽ ബാങ്കിൽ ജോലി ശരിയാക്കി നൽകാം എന്ന് വിശ്വസിപ്പിച്ച് 2019 ജനുവരി, ഫെബ്രുവരി മാസങ്ങളിലായാണ് രണ്ട് ലക്ഷം രൂപ ഇയാൾ കൈക്കലാക്കിയത്.
പണം നൽകിയിട്ടും ജോലി ശരിയാക്കിക്കൊടുക്കുകയോ വാങ്ങിയ തുക തിരികെ നൽകുകയോ ചെയ്യാതെ തട്ടിപ്പ് നടത്തിയതിനെ തുടർന്ന് ആളൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത് പ്രകാരം കേസെടുക്കുകയായിരുന്നു. സംഭവത്തിന് ശേഷം കഴിഞ്ഞ ഏഴ് വർഷമായി പ്രതി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. പിടികിട്ടാപ്പുള്ളികളെ പിടികൂടുന്നതിായി രൂപികരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.
നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. ആളൂർ പോലീസ് സ്റ്റേഷണ ജി എസ് ഐ മാരായ ജയകുമാർ, സലീം, സി പി ഒ മാരായ ശ്രീജിത്ത്, ആകാശ്, ഡാനിയേൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Spread the love
See also  കൂടൽമാണിക്യം ഉത്സവം : പ്രദർശന മൈതാനിയിൽ സംഗമസാഹിതിയുടെ പുസ്തകോത്സവം തുടങ്ങി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top