പ്രവാസികൾക്ക് ആശ്വാസം; കാലാവധി കഴിഞ്ഞ വിസയുമായി യുഎഇയിലേക്ക് മടങ്ങാം

പ്രവാസികൾക്ക് ആശ്വാസം; കാലാവധി കഴിഞ്ഞ വിസയുമായി യുഎഇയിലേക്ക് മടങ്ങാം

മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയെത്തുടർന്ന് വ്യോമഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തിൽ, വിസ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് വലിയ ആശ്വാസവുമായി യുഎഇ. ഫെബ്രുവരി 28-ന് ശേഷം താമസവിസയുടെ കാലാവധി അവസാനിച്ചവർക്ക് പുതിയ എൻട്രി പെർമിറ്റ് ഇല്ലാതെ തന്നെ മാർച്ച് 31 വരെ യുഎഇയിലേക്ക് തിരികെ വരാം. വിമാനത്താവളങ്ങൾ അടച്ചതിനാലോ വിമാന സർവീസുകൾ മുടങ്ങിയതിനാലോ മറ്റു രാജ്യങ്ങളിൽ കുടുങ്ങിപ്പോയവർക്കാണ് ഈ ഇളവ് ബാധകമാകുന്നത്. തിരികെ വരുന്നതിനായി പ്രത്യേകം അപേക്ഷകൾ നൽകേണ്ടതില്ലെന്നും ഈ സേവനം പൂർണ്ണമായും സൗജന്യമായിരിക്കുമെന്നും യുഎഇ അധികൃതർ വ്യക്തമാക്കി.

യുഎഇക്ക് പുറമെ ബഹ്റൈനും പ്രവാസികൾക്കായി സമാനമായ മാനുഷിക പരിഗണനയിലുള്ള ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 28-ന് കാലാവധി അവസാനിച്ച വിസിറ്റ് വിസകൾക്ക് രാജ്യം വിടാൻ വൈകിയതിലൂടെ ഉണ്ടായ പിഴകൾ ഒഴിവാക്കി നൽകി. വ്യോമപാതകൾ തുറന്ന ശേഷം ഒരു മാസം കൂടി ഈ ആനുകൂല്യം ലഭ്യമാകും. കൂടാതെ, നിലവിൽ ബഹ്റൈന് പുറത്തുള്ള സന്ദർശകർക്കായി ഫെബ്രുവരി 28 വരെ കാലാവധിയുണ്ടായിരുന്ന വിസകൾക്ക് മൂന്ന് മാസത്തെ അധിക കാലാവധി കൂടി അനുവദിച്ചു. പ്രത്യേക സാഹചര്യങ്ങൾ മൂലം യാത്ര മുടങ്ങിയവർക്ക് ഈ തീരുമാനം വലിയ തുണയാകും.

The post പ്രവാസികൾക്ക് ആശ്വാസം; കാലാവധി കഴിഞ്ഞ വിസയുമായി യുഎഇയിലേക്ക് മടങ്ങാം appeared first on Express Kerala.

Spread the love
See also  വീണാ ജോർജിനെതിരായ വധശ്രമക്കേസ്; കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം

New Report

Close