നിർമാണത്തൊഴിലാളിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

മണലൂർ:ഏനാമാവ് റെഗുലേറ്ററിന് സമീപത്തെ കനാലിൽ നിർമാണ ത്തൊഴിലാളിയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണലൂർ ചീനപ്പള്ളി റിജോ (44)ആണ് മരിച്ചത്.ബുധനാഴ്‌ച വൈകിട്ട് കുളിക്കാൻ പോയതായിരുന്നു. മത്സ്യത്തൊഴിലാളികൾ മീൻ പിടിക്കുന്നതിനായി കെട്ടിയിരുന്ന കണ്ടാടി വലയിൽ കുടുങ്ങിയ നിലയിലാണ് വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടത്. ചെരിപ്പും വസ്ത്രങ്ങളും മണലൂർത്താഴം ബണ്ടിന് മുകളിൽ അഴിച്ചു വച്ച നിലയിൽ കണ്ടെത്തി. അഗ്നിരക്ഷാ സേനയാണ് മൃതദേഹം കരയ്ക്ക് കയറ്റിയത്. അച്ഛൻ: ആൻ്റോ. അമ്മ: ആനി.

Spread the love
See also  കൗൺസിൽ യോഗത്തിൽ പരാതി;മേയറുടെ ഓഫീസിൽനിന്ന് അപേക്ഷകൾ അപ്രത്യക്ഷമാകുന്നു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close