PUDUKAD-NEWS-PUTHUKAD-NEWS

പൊലീസ് കണ്ടെത്തിയ മൊബൈൽ ഫോണുകൾ കൈമാറി

ഇരിങ്ങാലക്കുട:നഷ്ടമായ 489 മൊബൈൽ ഫോണുകൾ വീണ്ടെടുത്ത് ഉടമകൾക്ക് നൽകി റൂറൽ പൊലീസ്. സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വീണ്ടെടുത്ത ഫോണുകൾ ഉടമകൾക്ക് തിരിച്ചു നൽകി. സിഇഐആർ പോർടലിൽ രജിസ്റ്റർ ചെയ്ത‌ പരാതികളിൽ അന്വേഷണം നടത്തിയാണ് ഫോണുകൾ വീണ്ടെടുത്തത്. ഫെബ്രുവരി അവസാനത്തോടെ സംസ്ഥാനത്തുടനീളം നടന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മാത്രം റൂറൽ പൊലീസ് 52 മൊബൈലുകൾ വീണ്ടെടുത്തു. അസം, വെസ്റ്റ് ബംഗാൾ, ഡൽഹി, യുപി, കർണാടക, തമിഴ്‌നാട് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽനിന്ന് അവിടത്തെ പൊലീസിന്റെ സഹായത്തോടെയാണ് 38 ഫോണുകൾ കണ്ടെത്തിയത്. ഈ ഫോണുകൾ കൊറിയർ മുഖേന ഇവിടെ എത്തിച്ചു. ബാക്കിയുള്ളവ കേരളത്തിലെ വിവിധ ജില്ലകളിൽനിന്നാണ് കണ്ടെത്തിയത്. മൊബൈൽ ഫോൺ നഷ്‌ടപ്പെട്ടാൽ ഉടൻ സിഇഐആർ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് റൂറൽ എസ്‌പി ബി കൃഷ്ണകുമാർ പറഞ്ഞു. പോർടലിൽ രജിസ്റ്റർ ചെയ്യുന്നതിലൂടെ നഷ്‌ടപ്പെട്ട ഫോണുകൾ വളരെ വേഗത്തിൽ കണ്ടെത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.

Spread the love
See also  30-04-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top