ഇറാന്റെ ആണവശാസ്ത്രജ്ഞരെ വധിച്ചെന്ന് നെതന്യാഹു! മുജ്തബ വെറുമൊരു കളിപ്പാവയെന്ന് പരിഹാസം

ഇറാന്റെ ആണവശാസ്ത്രജ്ഞരെ വധിച്ചെന്ന് നെതന്യാഹു! മുജ്തബ വെറുമൊരു കളിപ്പാവയെന്ന് പരിഹാസം

സ്രയേലിനെ നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ആണവ പദ്ധതികൾക്ക് നേതൃത്വം നൽകിയ ഇറാന്റെ മുതിർന്ന ശാസ്ത്രജ്ഞരെ വധിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേൽ സൈന്യം നടത്തിയ പ്രത്യേക ഓപ്പറേഷനുകളിലൂടെയാണ് ഇവരെ വധിച്ചതെന്നും കഴിഞ്ഞ മണിക്കൂറുകളിലും സമാനമായ നീക്കങ്ങൾ നടന്നതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു. ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിയെ രൂക്ഷമായി വിമർശിച്ച നെതന്യാഹു, അദ്ദേഹം റവല്യൂഷണറി ഗാർഡിന്റെ വെറുമൊരു കളിപ്പാവ മാത്രമാണെന്നും ജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടാൻ പോലുമാകാത്ത അവസ്ഥയിലാണെന്നും പരിഹസിച്ചു.

രാജ്യത്ത് പുതിയൊരു സ്വാതന്ത്ര്യത്തിന്റെ പാത തെളിയുകയാണെന്നും ഇസ്രയേൽ അവിടുത്തെ ജനങ്ങൾക്കൊപ്പമാണെന്നും വ്യക്തമാക്കി. എന്നാൽ രാജ്യത്തിന്റെ ഭാവി ജനങ്ങളുടെ കൈകളിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ ഭരണകൂടത്തിന്റെ വിദേശനയങ്ങളും സൈനിക നീക്കങ്ങളും രാജ്യത്തെ തകർച്ചയിലേക്ക് നയിക്കുകയാണെന്നാണ് ഇസ്രയേലിന്റെ നിലപാട്.

Also Read: കാർഷിക മേഖലയിൽ യുദ്ധത്തിന്റെ കരിനിഴൽ; യൂറിയയ്ക്കായി ചൈനയുടെ സഹായം തേടി ഇന്ത്യ

അതേസമയം പശ്ചിമേഷ്യൻ യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോൾ മേഖലയിൽ മാനുഷിക പ്രതിസന്ധി അതീവ ഗുരുതരമായി തുടരുകയാണ്. ഇറാനിൽ ഇതുവരെ 32 ലക്ഷം പേർ അഭയാർഥികളായെന്ന് യുഎൻ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടെ ബെയ്‌റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിരിച്ചടിയായി ഹിസ്ബുള്ളയും ഇറാനും ഇസ്രയേലിന് നേരെ റോക്കറ്റുകളും ബാലിസ്റ്റിക് മിസൈലുകളും തൊടുത്തുവിട്ടതോടെ സംഘർഷം കൂടുതൽ പ്രവചനാതീതമായ തലത്തിലേക്ക് നീങ്ങുകയാണ്.

The post ഇറാന്റെ ആണവശാസ്ത്രജ്ഞരെ വധിച്ചെന്ന് നെതന്യാഹു! മുജ്തബ വെറുമൊരു കളിപ്പാവയെന്ന് പരിഹാസം appeared first on Express Kerala.

Spread the love
Scroll to Top