യുഎഇയിൽ മഴയ്ക്കും കാറ്റിനും സാധ്യത! താപനിലയും ഉയർന്നേക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം

യുഎഇയിൽ മഴയ്ക്കും കാറ്റിനും സാധ്യത! താപനിലയും ഉയർന്നേക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം

യുഎഇയിലെ ചില ഉൾപ്രദേശങ്ങളിലും തീരദേശങ്ങളിലും വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിലുള്ള ന്യൂനമർദ്ദത്തിന്റെ ഫലമായാണ് കാലാവസ്ഥയിൽ ഈ മാറ്റമുണ്ടാകുന്നത്. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും ചില സമയങ്ങളിൽ ഇത് 35 കിലോമീറ്റർ വരെ വേഗത കൈവരിച്ചേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു. വടക്കുപടിഞ്ഞാറൻ, വടക്കുകിഴക്കൻ ദിശകളിൽ നിന്നുള്ള കാറ്റ് അന്തരീക്ഷത്തിൽ പൊടിപടലങ്ങൾക്കും കാഴ്ചപരിധി കുറയാനും കാരണമായേക്കാം.

അതേസമയം രാജ്യത്ത് ചൂട് വർദ്ധിക്കാനും സാധ്യതയുണ്ട്. അബുദാബിയിൽ 31°C വരെയും ദുബായിൽ 29°C വരെയും താപനില ഉയർന്നേക്കാം. എന്നാൽ ഉൾപ്രദേശങ്ങളിൽ ഇത് 35°C വരെ എത്തിയേക്കാം. രാത്രിയിലും പുലർച്ചെയും തീരദേശങ്ങളിൽ അന്തരീക്ഷ ഈർപ്പം കൂടുതലായിരിക്കും. മലയോര മേഖലകളിൽ താപനില 13°C വരെ താഴാൻ സാധ്യതയുണ്ട്. നിലവിൽ അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും തിരമാലകൾ ശാന്തമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

The post യുഎഇയിൽ മഴയ്ക്കും കാറ്റിനും സാധ്യത! താപനിലയും ഉയർന്നേക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം appeared first on Express Kerala.

Spread the love
See also  പശ്ചിമേഷ്യൻ സംഘർഷം! അഫ്ഗാൻ-ശ്രീലങ്ക ക്രിക്കറ്റ് പരമ്പര മാറ്റിവെച്ചു; മത്സരങ്ങൾ 2026 അവസാനത്തോടെ

New Report

Close