പ്രിയന്റെ 100-ാം ചിത്രത്തിൽ ലാലേട്ടൻ; സംഗീതത്തിന് പ്രാധാന്യമുള്ള ബിഗ് പ്രോജക്റ്റുമായി പ്രിയദർശൻ!

പ്രിയന്റെ 100-ാം ചിത്രത്തിൽ ലാലേട്ടൻ; സംഗീതത്തിന് പ്രാധാന്യമുള്ള ബിഗ് പ്രോജക്റ്റുമായി പ്രിയദർശൻ!

ന്റെ സിനിമാ ജീവിതത്തിൽ ചരിത്രപരമായ നൂറാം ചിത്രം പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകൻ പ്രിയദർശൻ. ഈ നാഴികക്കല്ല് പിന്നിടുമ്പോൾ നായകനായി എത്തുന്നത് മറ്റാരുമല്ല, പ്രിയദർശന്റെ കരിയറിലെ ആദ്യ നായകനായ മോഹൻലാൽ തന്നെയാണ്. പുതിയ ബോളിവുഡ് ചിത്രം ‘ഭൂത് ബംഗ്ല’യുടെ പ്രമോഷന്റെ ഭാഗമായി വെറൈറ്റി ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രിയദർശൻ ഈ വിശേഷങ്ങൾ പങ്കുവെച്ചത്.

തന്റെ നൂറാം ചിത്രം ഒരു കോമഡി സിനിമ ആയിരിക്കില്ലെന്നും മറിച്ച് സംഗീതത്തിന് പ്രാധാന്യമുള്ള ഒന്നായിരിക്കുമെന്നും പ്രിയദർശൻ വ്യക്തമാക്കി. തന്റെ ആദ്യ ചിത്രത്തിലെ നായകൻ തന്നെ നൂറാമത്തെ ചിത്രത്തിലും നായകനാകുന്നത് ലോകസിനിമയിൽ തന്നെ അപൂർവ്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2027-ൽ സിനിമ സംഭവിക്കുമെന്നാണ് നേരത്തെ കരുതിയിരുന്നതെങ്കിലും ഈ വർഷം തന്നെ ചിത്രീകരണം തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Also Read:ഹൃദയം തകർന്നാൽ എങ്ങനെ മറികടക്കും? അർജുൻ ദാസിന്റെ കുറിപ്പ് വൈറൽ; ആശങ്കയിൽ ആരാധകർ!

നിലവിൽ പ്രിയദർശന്റേതായി രണ്ട് ബോളിവുഡ് ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. അക്ഷയ് കുമാർ നായകനാകുന്ന ഭൂത് ബംഗ്ല, സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും ഒന്നിക്കുന്ന ഹയ്വാൻ (97-ാം ചിത്രം) എന്നിവയാണവ. 98-ാം ചിത്രവും ബോളിവുഡിലാണ്, പങ്കജ് ത്രിപാഠി, അന്നു കപൂർ തുടങ്ങിയവരാണ് ഇതിൽ അഭിനയിക്കുന്നത്.

The post പ്രിയന്റെ 100-ാം ചിത്രത്തിൽ ലാലേട്ടൻ; സംഗീതത്തിന് പ്രാധാന്യമുള്ള ബിഗ് പ്രോജക്റ്റുമായി പ്രിയദർശൻ! appeared first on Express Kerala.

Spread the love
See also  മൊണാലിസയും ഫർമാനും വിവാഹിതരായി; കേരളത്തിന്റെ സ്നേഹത്തിന് നന്ദി പറഞ്ഞ് കുംഭമേളയിലെ വൈറൽ താരം

New Report

Close