പത്തിൽ 9.5 മാർക്ക്! സഞ്ജു സാംസണിനെ വാനോളം പുകഴ്ത്തി റിക്കി പോണ്ടിംഗ്

പത്തിൽ 9.5 മാർക്ക്! സഞ്ജു സാംസണിനെ വാനോളം പുകഴ്ത്തി റിക്കി പോണ്ടിംഗ്

ടി20 ലോകകപ്പിലെ മിന്നും പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ മുൻ ഓസ്‌ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗ് തിരഞ്ഞെടുത്ത മികച്ച താരങ്ങളിൽ മലയാളി താരം സഞ്ജു സാംസണും ജസ്പ്രീത് ബുംറയ്ക്കും തിളക്കമാർന്ന റേറ്റിംഗ്. എട്ട് മത്സരങ്ങളിൽ നാലിലും ‘പ്ലെയർ ഓഫ് ദി മാച്ച്’ ആയി ഫിനിഷർ റോളിൽ തകർത്താടിയ ഇംഗ്ലണ്ട് താരം വിൽ ജാക്സിനാണ് പോണ്ടിംഗ് പത്തിൽ പത്ത് മാർക്കും നൽകിയത്. ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജുവിനും പേസ് വിസ്മയം ബുംറയ്ക്കും 9.5 മാർക്ക് വീതമാണ് പോണ്ടിംഗ് നൽകിയത്.

ടൂർണമെന്റിന്റെ രണ്ടാം പകുതിയിൽ അവിശ്വസനീയ ബാറ്റിംഗ് പുറത്തെടുത്ത സഞ്ജു, ഇന്ത്യയുടെ ടോപ് സ്കോററും ടൂർണമെന്റിലെ റൺവേട്ടക്കാരിൽ മൂന്നാം സ്ഥാനക്കാരനുമായി. ഫൈനലിൽ ന്യൂസിലൻഡിനെതിരെ നാല് വിക്കറ്റുകൾ വീഴ്ത്തിയ ബുംറ വിക്കറ്റ് വേട്ടയിൽ ഒന്നാമതെത്തുകയും ചെയ്തു. ഇരുവരുടെയും പ്രകടനം പൂർണ്ണതയോട് അടുത്തുനിൽക്കുന്നതാണെന്ന് ഐസിസി അവലോകനത്തിൽ പോണ്ടിംഗ് പ്രശംസിച്ചു.

Also Read:യുവരാജിന്റെ പാഠശാലയിൽ റിഷഭ് പന്ത്; ലഖ്‌നൗ ക്യാപ്റ്റന്റെ തിരിച്ചുവരവ് കാത്ത് ആരാധകർ

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ കിവികളെ 96 റൺസിന് തകർത്ത് ഇന്ത്യ കിരീടം നിലനിർത്തിയിരുന്നു. ഇതോടെ മൂന്ന് തവണ ടി20 ലോകകപ്പ് നേടുന്ന ആദ്യ ടീമെന്ന റെക്കോർഡും ഇന്ത്യ സ്വന്തമാക്കി.

The post പത്തിൽ 9.5 മാർക്ക്! സഞ്ജു സാംസണിനെ വാനോളം പുകഴ്ത്തി റിക്കി പോണ്ടിംഗ് appeared first on Express Kerala.

Spread the love
See also  പ്രതിസന്ധികളെ അതിജീവിച്ച് ബഹ്റൈൻ സാമ്പത്തിക മേഖല; ബാങ്കിംഗ് സേവനങ്ങൾ സുരക്ഷിതം

New Report

Close