മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരെ പീഡന പരാതി; കേസെടുത്ത് പോലീസ്

മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരെ പീഡന പരാതി; കേസെടുത്ത് പോലീസ്

തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടും ന്യൂറോ വിഭാഗം മേധാവിയുമായ ഡോ. സുനിൽകുമാറിനെതിരെ പീഡന പരാതി. 2023-ൽ തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്ന പരാതിയിൽ മെഡിക്കൽ കോളേജ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

വിദേശത്ത് ജോലിയുള്ള യുവതിയാണ് പരാതിക്കാരി. മെഡിക്കൽ കോളേജിലും കോവളത്തെ ഹോട്ടലിലും എത്തിച്ച് ഡോക്ടർ തന്നെ പീഡിപ്പിച്ചു എന്നാണ് യുവതിയുടെ ആരോപണം. സംഭവത്തിൽ നിലവിൽ അവധിയിലുള്ള ഡോ. സുനിൽകുമാറിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

അതേസമയം, ആരോപണങ്ങൾ ഡോക്ടർ നിഷേധിച്ചു. പീഡന പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തി യുവതി തന്നിൽ നിന്ന് പലപ്പോഴായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായാണ് ഡോക്ടറുടെ വാദം. ബ്ലാക്ക് മെയിലിംഗ് ആരോപണമുയർത്തി ഡോക്ടറും പ്രതിരോധ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.

The post മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരെ പീഡന പരാതി; കേസെടുത്ത് പോലീസ് appeared first on Express Kerala.

Spread the love
See also  കൊച്ചിയിൽ ലഹരിവേട്ട; തൃശൂർ സ്വദേശിയായ ഫുഡ് വ്ളോഗറും സുഹൃത്തും പിടിയിൽ

New Report

Close