മുജ്തബ ഖമേനി ഒളിച്ചിരിക്കുകയാണ്! പീറ്റ് ഹെഗ്‌സെത്ത്

മുജ്തബ ഖമേനി ഒളിച്ചിരിക്കുകയാണ്! പീറ്റ് ഹെഗ്‌സെത്ത്

റാൻ്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് അമേരിക്കൻ-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ പരിക്കേറ്റെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ പരിഹാസവുമായി അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് രംഗത്തെത്തി. ആക്രമണത്തിൽ മുജ്തബയുടെ ശരീരത്തിന് രൂപമാറ്റം വന്നിട്ടുണ്ടെന്നും അദ്ദേഹം ഇപ്പോൾ ഭയന്ന് ഒളിച്ചിരിക്കുകയാണെന്നും ഹെഗ്‌സെത്ത് ആരോപിച്ചു. ഇറാൻ്റെ നേതൃത്വം നിലവിൽ പ്രതിസന്ധിയിലാണെന്നും ആരാണ് രാജ്യം ഭരിക്കുന്നതെന്ന് അവർക്ക് പോലും നിശ്ചയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുജ്തബ ഖമേനി ഇന്നലെ പുറത്തുവിട്ട പ്രസ്താവനയെയും അമേരിക്കൻ പ്രതിരോധ സെക്രട്ടറി ചോദ്യം ചെയ്തു. ഇറാനിൽ അത്യാധുനികമായ ക്യാമറകളും റെക്കോർഡിംഗ് സംവിധാനങ്ങളും ഉണ്ടായിട്ടും എന്തുകൊണ്ടാണ് വെറും എഴുതിത്തയ്യാറാക്കിയ പ്രസ്താവന മാത്രം പുറത്തുവിട്ടതെന്ന് അദ്ദേഹം ചോദിച്ചു. മുജ്തബയുടെ ശബ്ദമോ ദൃശ്യങ്ങളോ പുറത്തുവരാത്തത് അദ്ദേഹത്തിന് സംസാരിക്കാനോ ക്യാമറയ്ക്ക് മുന്നിൽ വരാനോ കഴിയാത്ത വിധം പരിക്ക് പറ്റിയത് കൊണ്ടാണെന്നാണ് അമേരിക്കയുടെ വാദം.

The post മുജ്തബ ഖമേനി ഒളിച്ചിരിക്കുകയാണ്! പീറ്റ് ഹെഗ്‌സെത്ത് appeared first on Express Kerala.

Spread the love
Scroll to Top