‘ഡർബി’ ചിത്രത്തിലെ ടൂർ സോങ് പുറത്ത്

‘ഡർബി’ ചിത്രത്തിലെ ടൂർ സോങ് പുറത്ത്

ജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ‘ഡർബി’ എന്ന ചിത്രത്തിലെ ആവേശകരമായ ടൂർ സോങ് റിലീസ് ചെയ്തു. സോഷ്യൽ മീഡിയ താരം ഹനാൻ ഷാ ആലപിച്ച ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദറാണ്. വിനായക് ശശികുമാർ രചന നിർവഹിച്ച ഈ പാട്ട് ഇതിനോടകം തന്നെ യുവശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിന്റെ ടീസറും നേരത്തെ പുറത്തിറങ്ങിയ ‘റങ്ക് തെളിന്ദവളല്ലേ’ എന്ന ഗാനവും സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്.

ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ‘ഡർബി’ ഇന്നത്തെ യുവത്വത്തിന്റെ ആഘോഷങ്ങളും പ്രണയവും ആക്ഷനും ഇമോഷനും കോർത്തിണക്കിയ ഒരു കംപ്ലീറ്റ് എന്റർടെയ്‌നറാണ്. ആദം സാബിക്ക്, സാഗർ സൂര്യ എന്നിവർക്കൊപ്പം ജോണി ആന്റണി, അബു സലിം, ശബരീഷ് വർമ്മ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൻസൂർ അബ്ദുൽ റസാഖാണ് ചിത്രം നിർമ്മിക്കുന്നത്.

Also Read: ഗർഭിണിയല്ല, സാരി ചതിച്ചതാണ്! വൈറൽ വാർത്തകൾക്ക് നീന ഗുപ്തയുടെ മറുപടി

മാർച്ച് 27-നാണ് ‘ഡർബി’ തിയേറ്ററുകളിലേക്ക് എത്തുന്നത്. മില്ലെനിയം ഓഡിയോസ് സംഗീത അവകാശം സ്വന്തമാക്കിയ ചിത്രത്തിന്റെ കേരളത്തിലെ വിതരണം സ്ട്രൈറ്റ് ലൈൻ സിനിമാസാണ് നിർവ്വഹിക്കുന്നത്. ഫാർസ് ഫിലിംസിലൂടെ ചിത്രം വിദേശ രാജ്യങ്ങളിലും പ്രദർശനത്തിനെത്തും. യുവത്വത്തിന്റെ ഊർജ്ജം നിറയുന്ന ഈ ചിത്രം ഒരു കളർഫുൾ സിനിമാ അനുഭവം നൽകുമെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്.

The post ‘ഡർബി’ ചിത്രത്തിലെ ടൂർ സോങ് പുറത്ത് appeared first on Express Kerala.

Spread the love
See also  അമേരിക്കയുടെ അടുത്ത ലക്ഷ്യം റഷ്യ? പുറകിൽ നിന്ന് കുത്താൻ നോക്കിയാൽ തിരിഞ്ഞുനിന്ന് നെഞ്ചു പിളർക്കുന്ന ഇടിത്തീയാകും!

New Report

Close