ഡൽഹിയിൽ ഇനി ‘ഇലക്ട്രിക്’ യുഗം; സ്‍കൂൾ ബസുകൾ മാറും, പെട്രോൾ ടൂ-വീലറുകൾക്ക് പൂട്ടുവീഴും!

ഡൽഹിയിൽ ഇനി ‘ഇലക്ട്രിക്’ യുഗം; സ്‍കൂൾ ബസുകൾ മാറും, പെട്രോൾ ടൂ-വീലറുകൾക്ക് പൂട്ടുവീഴും!

ലസ്ഥാന നഗരത്തിലെ വർധിച്ചു വരുന്ന വായു മലിനീകരണം തടയുന്നതിനും വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി പുതിയ ഇലക്ട്രിക് വാഹന നയം നടപ്പിലാക്കാൻ ഡൽഹി സർക്കാർ ഒരുങ്ങുന്നു. ഈ പുതിയ നയപ്രകാരം 2030 മാർച്ച് 31-നകം നഗരത്തിൽ സർവീസ് നടത്തുന്ന സ്കൂൾ ബസുകളിൽ കുറഞ്ഞത് 30 ശതമാനമെങ്കിലും ഇലക്ട്രിക് ബസുകളാക്കി മാറ്റണമെന്ന നിർദ്ദേശമാണ് സർക്കാർ മുന്നോട്ട് വെക്കുന്നത്.

വരാനിരിക്കുന്ന നിയമസഭാ ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കുന്ന ഈ പദ്ധതി പ്രകാരം സ്കൂൾ ബസുകളുടെ വൈദ്യുതീകരണം ഘട്ടംഘട്ടമായാണ് നടപ്പിലാക്കുക. നയം പ്രാബല്യത്തിൽ വന്ന് രണ്ട് വർഷത്തിനുള്ളിൽ പത്ത് ശതമാനവും മൂന്നാം വർഷത്തോടെ ഇരുപത് ശതമാനവും ബസുകൾ ഇലക്ട്രിക് ആകണം. സ്കൂളുകൾ സ്വന്തമായി നടത്തുന്ന ബസുകൾക്കും കരാർ അടിസ്ഥാനത്തിൽ ഓടുന്നവയ്ക്കും ഈ നിബന്ധന ഒരുപോലെ ബാധകമായിരിക്കും.

Also Read:സ്റ്റൈലും കരുത്തും ഒപ്പം ലാഭവും; 150-200 സിസി സെഗ്‌മെന്റിലെ മൈലേജ് രാജാക്കന്മാർ ഇവരാണ്!

സ്കൂൾ ബസുകൾക്ക് പുറമെ സർക്കാർ വാഹനങ്ങളെയും പൂർണ്ണമായും ഇലക്ട്രിക് നിലവാരത്തിലേക്ക് മാറ്റാൻ പദ്ധതിയുണ്ട്. കൂടാതെ പെട്രോൾ, ഡീസൽ വാഹനങ്ങളുടെ രജിസ്ട്രേഷനിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സർക്കാർ ലക്ഷ്യമിടുന്നു. 2027 ജനുവരി മുതൽ പുതിയ മൂന്ന് ചക്ര വാഹനങ്ങൾക്കും 2028 ഏപ്രിൽ മുതൽ പുതിയ രണ്ട് ചക്ര വാഹനങ്ങൾക്കും ഇലക്ട്രിക് മോഡലുകൾക്ക് മാത്രമേ രജിസ്ട്രേഷൻ അനുവദിക്കൂ. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി 2030 വരെ റോഡ് ടാക്സിലും രജിസ്ട്രേഷൻ ഫീസിലും 100 ശതമാനം ഇളവ് നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ ബാറ്ററികളുടെ സുരക്ഷിതമായ സംസ്കരണത്തിനായി പ്രത്യേക കളക്ഷൻ സെന്ററുകളും റീസൈക്ലിംഗ് സംവിധാനങ്ങളും സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിക്കും.

The post ഡൽഹിയിൽ ഇനി ‘ഇലക്ട്രിക്’ യുഗം; സ്‍കൂൾ ബസുകൾ മാറും, പെട്രോൾ ടൂ-വീലറുകൾക്ക് പൂട്ടുവീഴും! appeared first on Express Kerala.

Spread the love
Scroll to Top