
ഇന്ത്യൻ ക്രിക്കറ്റിലെ വലിയ ചർച്ചാവിഷയമായ യുവരാജ് സിങ്ങിന്റെ വിരമിക്കലിലും സച്ചിൻ തെൻഡുൽക്കറുടെ വിരമിക്കൽ പ്രഖ്യാപനത്തിലും നിർണ്ണായക വെളിപ്പെടുത്തലുകളുമായി മുൻ ചീഫ് സെലക്ടർ സന്ദീപ് പാട്ടീൽ. യുവരാജിനെ ടീമിൽ നിന്ന് പുറത്താക്കിയതിൽ മുൻ നായകൻ എം.എസ്. ധോണിക്ക് പങ്കുണ്ടെന്ന ആരോപണങ്ങളെ സന്ദീപ് പാട്ടീൽ പാടെ തള്ളിക്കളഞ്ഞു.
യുവരാജിനെ പുറത്താക്കാൻ ധോണി ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും മോശം ഫോം കാരണമാണ് സെലക്ടർമാർ അത്തരമൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനങ്ങളിൽ ധോണി ഇടപെട്ടിരുന്നില്ല. യുവരാജിന്റെ പിതാവ് യോഗ്‍രാജ് സിങ് ഉൾപ്പെടെയുള്ളവർ ധോണിക്കെതിരെ രൂക്ഷവിമർശനം ഉന്നയിക്കുന്നതിനിടെയാണ് സെലക്ടറുടെ ഈ തുറന്നുപറച്ചിൽ.
Also Read: യുദ്ധഭീതിയും ഗ്യാസ് പ്രതിസന്ധിയും; ഐപിഎൽ ആവേശത്തിന് തടസ്സമാകുമോ?
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറെ ടീമിൽ നിന്ന് പുറത്താക്കാൻ ബിസിസിഐ ആലോചിച്ചിരുന്നതായും പാട്ടീൽ വെളിപ്പെടുത്തി. 2012-ൽ സച്ചിന്റെ ഫോം മങ്ങിയപ്പോൾ പകരക്കാരെ കണ്ടെത്താൻ സെലക്ഷൻ കമ്മിറ്റി നീക്കം നടത്തിയിരുന്നു. ഇക്കാര്യം നേരിട്ട് അറിയിച്ചപ്പോൾ സച്ചിൻ ഞെട്ടിപ്പോയെന്നും ഇതിന് പിന്നാലെയാണ് അദ്ദേഹം വിരമിക്കലിനെക്കുറിച്ച് ഗൗരവമായി ചിന്തിച്ചതെന്നും സന്ദീപ് പാട്ടീൽ പറഞ്ഞു.
The post യുവിയെ പുറത്താക്കിയത് ധോണിയല്ല! കാലങ്ങളായുള്ള വിവാദത്തിന് വിരാമമിട്ട് സന്ദീപ് പാട്ടീൽ! appeared first on Express Kerala.



