സീറ്റ് വിഭജനം വേഗത്തിലാക്കണം! രാജീവ് ചന്ദ്രശേഖറിന് ഘടകകക്ഷികളുടെ കത്ത്

സീറ്റ് വിഭജനം വേഗത്തിലാക്കണം! രാജീവ് ചന്ദ്രശേഖറിന് ഘടകകക്ഷികളുടെ കത്ത്

രുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണിയിലെ സീറ്റ് വിഭജന ചർച്ചകൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഘടകകക്ഷികൾ ചെയർമാൻ രാജീവ് ചന്ദ്രശേഖറിന് കത്ത് നൽകി. ചെയർമാന്റെ സാന്നിധ്യത്തിൽ ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്ന് മുൻപ് ഉറപ്പ് നൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് കക്ഷികൾ ഒന്നിച്ച് പ്രതിഷേധം അറിയിച്ചത്. ഫെബ്രുവരി 15-ന് നടന്ന ചർച്ചകളിൽ ചെയർമാൻ പങ്കെടുക്കാതിരുന്നതും തുടർനടപടികൾ വൈകുന്നതും മുന്നണിക്കുള്ളിൽ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

മുന്നണിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുൻപ് ചെയർമാന്റെ സാന്നിധ്യത്തിൽ അടിയന്തരമായി ചർച്ചകൾ നടത്തി തീരുമാനമുണ്ടാകണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. എൻഡിഎയുടെ കെട്ടുറപ്പിന് സീറ്റ് വിഭജനത്തിലെ വ്യക്തത അത്യന്താപേക്ഷിതമാണെന്നും ചർച്ചകൾക്കായി എത്രയും വേഗം സമയം നിശ്ചയിച്ചു നൽകണമെന്നും ഘടകകക്ഷികൾ ആവശ്യപ്പെടുന്നു. ഉഭയകക്ഷി ചർച്ചകളിൽ അനിശ്ചിതത്വം തുടരുന്നത് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയും ഇവർ പങ്കുവെക്കുന്നു.

The post സീറ്റ് വിഭജനം വേഗത്തിലാക്കണം! രാജീവ് ചന്ദ്രശേഖറിന് ഘടകകക്ഷികളുടെ കത്ത് appeared first on Express Kerala.

Spread the love
Scroll to Top