എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്ററി, പരീക്ഷകളിലെ ഗ്രേസ് മാര്‍ക്ക് പരിഷ്കരിച്ച്‌ ഉത്തരവായി

എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്ററി, പരീക്ഷകളിലെ ഗ്രേസ് മാര്‍ക്ക് പരിഷ്കരിച്ച്‌ ഉത്തരവായി

എസ്‌എസ്‌എല്‍സി, ഹയർ സെക്കന്ററി, വൊക്കേഷണല്‍ ഹയർ സെക്കൻ്ററി പരീക്ഷകളില്‍ നല്‍കുന്ന ഗ്രേസ് മാർക്ക് പരിഷ്കരിച്ച്‌ ഉത്തരവായി.പുതിയ സർക്കുലർ പ്രകാരം 2 മാർക്ക് മുതല്‍ 100 മാർക്ക് വരെ ഗ്രേസ് മാർക്ക് അനുവദിക്കും. കേരള സ്കൂള്‍ കലോത്സവം, കേരള സ്കൂള്‍ ശാസ്ത്രോത്സവം, സംസ്ഥാനതല ശാസ്ത്ര സെമിനാർ, സംസ്ഥാനതല സി.വി.രാമൻ ഉപന്യാസ മത്സരം, സംസ്ഥാനതല ശ്രീനിവാസ രാമാനുജൻ മെമ്മോറിയല്‍ പേപ്പർ പ്രസന്റേഷൻ, സംസ്ഥാനതല വാർത്താവായന മത്സരം, സംസ്ഥാനതല ശാസ്ത്ര ടാലന്റ്റ് സെർച്ച്‌ പരീക്ഷ സംസ്ഥാനതല സാമുഹ്യ ശാസ്ത്ര ടാലന്റ്റ് സെർച്ച്‌ പരീക്ഷ, സംസ്ഥാനതല ഗണിത ശാസ്ത്ര ടാലന്റ് സെർച്ച്‌ പരീക്ഷ, സംസ്ഥാനതല ശാസ്ത്രമാഗസിൻ മത്സരം എന്നിവയില്‍ എ ഗ്രേഡ് ലഭിച്ച വിദ്യാർത്ഥികള്‍ക്ക് 20മാർക്കും ബി ഗ്രേഡ് ലഭിച്ചവർക്ക് 15മാർക്കും സി ഗ്രേഡ് ലഭിച്ചവർക്ക് 10മാർക്കും ഗ്രേസ് മാർക്കായി ലഭിക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നിശ്ചയിച്ചു നല്‍കുന്ന ഇനങ്ങള്‍ക്ക് യഥാക്രമം 20,17,14 മാർക്ക് നല്‍കും.

കേരള സ്കൂള്‍ സ്കില്‍ ഫെസ്റ്റിവലില്‍ (19 തല്‍സമയ ഇനങ്ങള്‍ക്ക് മാത്രം), സ്പെഷ്യല്‍ സ്കൂള്‍, കലോത്സവം, സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസ് എന്നിവയില്‍ എ ഗ്രേഡ് ലഭിച്ച വിദ്യാർത്ഥികള്‍ക്ക് 20മാർക്കും ബി ഗ്രേഡ് ലഭിച്ചവർക്ക് 15മാർക്കും സി ഗ്രേഡ് ലഭിച്ചവർക്ക് 10മാർക്കും ഗ്രേസ് മാർക്കായി ലഭിക്കും. ജുനിയർ റെഡ് ക്രോസിന് 10 മാർക്കും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ടിന് 20 മാർക്കും ലഭിക്കും. ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സ് (ദേശീയ തലത്തില്‍ പങ്കെടുത്തവർക്ക്) 25 മാർക്ക്, സ്കൗട്ട് & ഗൈഡ്സ് ഹയർ സെക്കന്ററി വിഭാഗത്തില്‍ 80% ഹാജർ ഉള്‍പ്പെടെയുള്ള പങ്കാളിത്തത്തിന് 25 മാർക്കും, രാജ്യപുരസ്കാർ/ചീഫ് മിനിസ്റ്റർ ഷീല്‍ഡിന് 40 മാർക്കും രാഷ്ട്രപതി അവാർഡ് വിജയികള്‍ക്ക് 50 മാർക്കും ലഭിക്കും.സ്കൗട്ട് & ഗൈഡ്സ് ഹൈസ്കൂള്‍ വിഭാഗത്തില്‍ 80% ഹാജർ ഉള്‍പ്പെടെയുള്ള പങ്കാളിത്തത്തിന് 18 മാർക്ക്, രാജ്യപുരസ്കാർ/ചീഫ് മിനിസ്റ്റർ ഷീല്‍ഡിന് 20 മാർക്ക്, രാഷ് ട്രപതി അവാർഡ് വിജയികള്‍ക്ക് 25 മാർക്ക് എന്നിങ്ങനെ നല്‍കും. റിപ്പബ്ലിക് ഡേ ക്യാമ്പില്‍ പങ്കെടുത്ത എൻ എസ് എസ് വോളൻ്റിയേഴ്‌സിന് 40 മാർക്ക്, ദേശീയ തലത്തില്‍ ക്യാമ്പുകളില്‍ പങ്കെടുത്ത എൻ എസ് എസ് വോളന്റിയേഴ്‌സിന് 25 മാർക്ക്, എൻ എസ് എസ് സർട്ടിഫിക്കറ്റ് ഉളള എൻ എസ് എസ് വോളന്റിയേഴ്‌സിന് 20 മാർക്ക്, ലിറ്റില്‍ കൈറ്റ്സിന് 15 മാർക്ക്, ജവഹർലാല്‍ നെഹ്റു നാഷണല്‍ എക്‌സിബിഷന് (നാഷണല്‍ സയൻസ് ഫെയർ) 25 മാർക്ക്, ബാലശ്രീ അവാർഡ് വിജയികള്‍ക്ക് 15 മാർക്ക് എന്നിവ നല്‍കും.അന്തർദേശീയ സ്പോർട്സ് മത്സരങ്ങള്‍ക്ക്‌ (പൊതുവിദ്യാഭ്യാസ വകുപ്പ്/സംസ്ഥാന സ്പോർട്‌സ് കൗണ്‍സില്‍ അംഗീകരിച്ച അസോസിയേഷനുകള്‍ മുഖേന പങ്കെടുക്കുന്ന ഇനങ്ങള്‍ക്ക്) ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികള്‍ക്ക് 100 മാർക്കും രണ്ടാം സ്ഥാനംനേടിയവർക്ക് 90 മാർക്കും മൂന്നാം സ്ഥാനം നേടിയവർക്ക് 80 മാർക്കും അന്തർദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുന്നവർക്ക് 75 മാർക്കും നല്‍കും.

Spread the love
See also  മിൽമ പാൽ വില വർധിപ്പിക്കുന്നതിൽ തീരുമാനമായി, പ്രഖ്യാപനം മെയ്യ് 6ന് ശേഷം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top