
ഇറാനുമായുള്ള സായുധ സംഘട്ടനങ്ങളുടെ പശ്ചാത്തലത്തിൽ തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കുന്നതിൽ നിന്നും അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി സ്വിറ്റ്സർലൻഡ്. പതിറ്റാണ്ടുകളായി രാജ്യം പിന്തുടരുന്ന നിഷ്പക്ഷ നിലപാട് ഉയർത്തിപ്പിടിച്ചാണ് സ്വിസ് സർക്കാരിന്റെ ഈ നീക്കം. ഇറാൻ വിഷയത്തിൽ നേരിട്ട് പങ്കാളികളായ രണ്ട് അമേരിക്കൻ വിമാനങ്ങളുടെ അപേക്ഷകൾ കഴിഞ്ഞ ഞായറാഴ്ച സ്വിറ്റ്സർലൻഡ് നിരസിച്ചതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, സൈനികേതര ആവശ്യങ്ങൾക്കായുള്ള മറ്റ് മൂന്ന് വിമാനങ്ങൾക്ക് രാജ്യം അനുമതി നൽകിയിട്ടുണ്ട്. യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന കക്ഷികൾ സൈനിക ആവശ്യങ്ങൾക്കായി വ്യോമാതിർത്തി ഉപയോഗിക്കുന്നത് തങ്ങളുടെ നിഷ്പക്ഷതാ നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ബേണിലെ ഫെഡറൽ ഗവൺമെന്റ് വ്യക്തമാക്കി. മിഡിൽ ഈസ്റ്റിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ടെഹ്‌റാനിലെ സ്വിസ് എംബസി താൽക്കാലികമായി അടച്ചിരിക്കുകയാണ്.
The post സംഘർഷം രൂക്ഷമാകുന്നു! അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് അനുമതി നിഷേധിച്ച് യൂറോപ്യൻ രാജ്യം appeared first on Express Kerala.




