കോൺഗ്രസ് സജ്ജമാണ്! സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിൽ; രമേശ് ചെന്നിത്തല

കോൺഗ്രസ് സജ്ജമാണ്! സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിൽ; രമേശ് ചെന്നിത്തല

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടി പൂർണ്ണ സജ്ജമാണെന്നും സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം തൃശ്ശൂരിൽ പറഞ്ഞു.

എംപിമാർ നിയമസഭയിലേക്ക് മത്സരിക്കണമോ എന്ന കാര്യത്തിൽ ഹൈക്കമാൻഡാണ് അന്തിമ തീരുമാനമെടുക്കുക. മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നത് തെറ്റല്ലെങ്കിലും പാർട്ടിയുടെ തീരുമാനമാണ് വലുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കെ. സുധാകരൻ ഡൽഹിയിലെത്തുമെന്നും പാർട്ടിയിൽ നിലവിൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും വിജയസാധ്യതയെ ഒരുതരത്തിലും ബാധിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

Also Read:കോൺഗ്രസിൽ പടലപ്പിണക്കം! സ്ഥാനാർത്ഥി നിർണ്ണയത്തിൽ ശശി തരൂരിനും കെ സുധാകരനും അതൃപ്തി

സംസ്ഥാന സർക്കാരിനെതിരെയും രമേശ് ചെന്നിത്തല കടുത്ത വിമർശനം ഉന്നയിച്ചു. കഴിഞ്ഞ പത്ത് വർഷം ചെയ്യാത്ത കാര്യങ്ങളാണ് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഇടതുസർക്കാർ ഇപ്പോൾ പ്രഖ്യാപിക്കുന്നതെന്നും ഇത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. പ്രഖ്യാപനങ്ങളൊന്നും നടപ്പിലാക്കാൻ കഴിയില്ലെന്ന് സർക്കാരിന് തന്നെ അറിയാം. സംസ്ഥാനത്ത് ഗുണ്ടകൾ സ്വൈര്യവിഹാരം നടത്തുകയാണെന്നും ഇത് പോലീസിന്റെ വീഴ്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

The post കോൺഗ്രസ് സജ്ജമാണ്! സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിൽ; രമേശ് ചെന്നിത്തല appeared first on Express Kerala.

Spread the love
Scroll to Top