ചൂണ്ടയിടുന്നതിനിടെ തർക്കം; വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

ചൂണ്ടയിടുന്നതിനിടെ തർക്കം; വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

പാലക്കാട് മീൻപിടിക്കുന്നതിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് കോളേജ് വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ. കടുക്കാങ്കുന്നം സ്വദേശി കിരൺ രാജിനെയാണ് (33) പാലക്കാട് ടൗൺ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ചെമ്പൈ സ്മാരക സംഗീത കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ കോഴിക്കോട് സ്വദേശി കൗശിക്കിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.

ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ചൂണ്ട ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടയിൽ കിരൺ രാജും കൗശിക്കും തമ്മിൽ തർക്കമുണ്ടാവുകയും, ഇത് അക്രമത്തിൽ കലാശിക്കുകയുമായിരുന്നു. കൗശിക്കിനെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ ജില്ലാ ആശുപത്രി പരിസരത്തു നിന്നാണ് പൊലീസ് പിടികൂടിയത്.

Also Read:രണ്ട് കാറുകൾ, എട്ട് പ്രതികൾ; കരുനാഗപ്പള്ളി കൊലപാതകത്തിന് പിന്നിൽ വൻ ആസൂത്രണം

വയറിന് ഗുരുതരമായി പരിക്കേറ്റ കൗശിക്കിനെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലാണ് വിദ്യാർത്ഥി.

The post ചൂണ്ടയിടുന്നതിനിടെ തർക്കം; വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ appeared first on Express Kerala.

Spread the love
Scroll to Top