കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക്! വേങ്ങരയിൽ പുതിയ മുഖം, ലീഗിൽ സീറ്റ് കുറയില്ല; പി.കെ. കുഞ്ഞാലിക്കുട്ടി

കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക്! വേങ്ങരയിൽ പുതിയ മുഖം, ലീഗിൽ സീറ്റ് കുറയില്ല; പി.കെ. കുഞ്ഞാലിക്കുട്ടി

യുഡിഎഫിലെ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായെന്നും മുസ്ലിം ലീഗിന് അർഹമായ സീറ്റുകളിൽ കുറവുണ്ടാകില്ലെന്നും പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ചർച്ചകൾ വളരെ പോസിറ്റീവായാണ് അവസാനിച്ചതെന്നും സീറ്റുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങൾ നാളെ ചേരുന്ന ലീഗ് യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി മലപ്പുറം മണ്ഡലത്തിൽ നിന്നാകും ജനവിധി തേടുക. ദീർഘകാലത്തിന് ശേഷം സ്വന്തം തട്ടകമായ മലപ്പുറത്തേക്ക് തിരിച്ചെത്തുന്ന കുഞ്ഞാലിക്കുട്ടിക്ക് പകരം വേങ്ങരയിൽ പുതിയ സ്ഥാനാർത്ഥിയെ പാർട്ടി പരീക്ഷിക്കും. ആകെ 17 സീറ്റുകളിലാകും മുസ്ലിം ലീഗ് മത്സരിക്കുക.

Also Read: ലീഗുമായി തർക്കമില്ല, എംപിമാരുടെ കാര്യം ഹൈക്കമാൻഡ് തീരുമാനിക്കും; വി.ഡി. സതീശൻ

അതേസമയം, കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് വൈകിട്ട് നാല് മണിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും. കേരളത്തിൽ ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. രണ്ടരക്കോടിയിലധികം വരുന്ന വോട്ടർമാർ വിധിയെഴുതുന്ന തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതോടെ മുന്നണികൾ സ്ഥാനാർത്ഥി പട്ടികയുമായി കളത്തിലിറങ്ങും.

The post കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക്! വേങ്ങരയിൽ പുതിയ മുഖം, ലീഗിൽ സീറ്റ് കുറയില്ല; പി.കെ. കുഞ്ഞാലിക്കുട്ടി appeared first on Express Kerala.

Spread the love
Scroll to Top