പീഡകർക്കൊപ്പമാണ് അധികാരം! വൈരമുത്തുവിന് ജ്ഞാനപീഠം നൽകിയതിനെതിരെ ചിന്മയി

പീഡകർക്കൊപ്പമാണ് അധികാരം! വൈരമുത്തുവിന് ജ്ഞാനപീഠം നൽകിയതിനെതിരെ ചിന്മയി

മിഴ് കവി വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം നൽകിയതിനെതിരെ രൂക്ഷമായ പ്രതികരണവുമായി ഗായിക ചിന്മയി ശ്രീപദ. അധികാര വർഗം പീഡകർക്കൊപ്പമാണെന്നും ലൈംഗികാരോപണം ഉന്നയിച്ച സ്ത്രീകളെ നിശബ്ദരാക്കുകയാണെന്നും ചിന്മയി എക്സിലൂടെ വിമർശിച്ചു. വൈരമുത്തുവിനെ അഭിനന്ദിച്ച നടൻ കമൽഹാസന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു ചിന്മയിയുടെ പ്രതിഷേധം.

സിനിമയിലെയും രാഷ്ട്രീയത്തിലെയും പുരുഷന്മാർ പരസ്പരം സംരക്ഷിക്കുകയാണെന്നും ഉപദേഷ്ടാക്കൾ തങ്ങളെ പീഡിപ്പിച്ചുവെന്ന് പരാതിപ്പെട്ട സ്ത്രീകളുടെ ശബ്ദം ആരും കേൾക്കുന്നില്ലെന്നും ചിന്മയി കുറിച്ചു. സ്വന്തം പാർട്ടിയിലെ സ്ത്രീകൾ പോലും ഇയാൾക്കെതിരെ രംഗത്തെത്തിയിട്ടും അധികാരികൾ കണ്ണടയ്ക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തി. “നിങ്ങളോട് ലജ്ജ തോന്നുന്നു, ജീവിതവും കരിയറും നശിപ്പിക്കപ്പെട്ട സ്ത്രീകളുടെ രോഷം നിങ്ങളുടെ മേൽ പതിക്കട്ടെ” എന്നും തനിക്ക് ഇതിന്റെ പേരിൽ വലിയ വില നൽകേണ്ടി വന്നുവെന്നും ചിന്മയി കൂട്ടിച്ചേർത്തു. 2018-ലെ മീ ടൂ മൂവ്‌മെന്റിന്റെ ഭാഗമായി ചിന്മയി ഉൾപ്പെടെയുള്ളവർ വൈരമുത്തുവിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

Also Read:‘അവർക്ക് വേണ്ടി മാത്രമാണ് ഞാൻ ജവാൻ ചെയ്തത്’; വിജയ് സേതുപതി

അതേസമയം, പുരസ്‌കാരം തമിഴ് ഭാഷയ്ക്കും തമിഴ് ജനതയ്ക്കും ലഭിച്ച അംഗീകാരമാണെന്ന് വൈരമുത്തു പ്രതികരിച്ചു. 24 വർഷത്തിന് ശേഷമാണ് ജ്ഞാനപീഠം തമിഴ്നാട്ടിലേക്ക് എത്തുന്നതെന്നും ഈ നേട്ടം തന്റെ നാടിന് സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കമൽഹാസൻ തുടങ്ങിയ പ്രമുഖർ വൈരമുത്തുവിനെ അഭിനന്ദിച്ചു.

The post പീഡകർക്കൊപ്പമാണ് അധികാരം! വൈരമുത്തുവിന് ജ്ഞാനപീഠം നൽകിയതിനെതിരെ ചിന്മയി appeared first on Express Kerala.

Spread the love
Scroll to Top