നെതന്യാഹുവിനെ തിരഞ്ഞുപിടിച്ച് വധിക്കും! പരസ്യ ഭീഷണിയുമായി ഇറാൻ റെവല്യൂഷണറി ഗാർഡ്

നെതന്യാഹുവിനെ തിരഞ്ഞുപിടിച്ച് വധിക്കും! പരസ്യ ഭീഷണിയുമായി ഇറാൻ റെവല്യൂഷണറി ഗാർഡ്

സ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ജീവനോടെയുണ്ടെങ്കിൽ അദ്ദേഹത്തെ തിരഞ്ഞുപിടിച്ച് വധിക്കുമെന്ന് ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ പരസ്യ ഭീഷണി. നെതന്യാഹുവിനെ ‘ക്രിമിനൽ സയണിസ്റ്റ്’ എന്നും ‘ശിശുഹത്യ നടത്തുന്ന കൊടുംകുറ്റവാളി’ എന്നും വിശേഷിപ്പിച്ച ഐആർജിസി, മേഖലയിലെ സംഘർഷം പുതിയ തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.

ഓപ്പറേഷൻ ട്രൂ പ്രോമിസ് 4

ഐആർജിസിയുടെ ‘ഓപ്പറേഷൻ ട്രൂ പ്രോമിസ് 4’-ന്റെ 52-ാം ഘട്ടം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഈ പ്രസ്താവന. ഇതിന്റെ ഭാഗമായി ടെൽ അവീവിലെ വ്യാവസായിക മേഖലകളിലും സൈനിക താവളങ്ങളിലും കനത്ത മിസൈൽ ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെടുന്നു. ആക്രമണത്തിൽ വൻ ആളപായമുണ്ടായെന്നും ടെൽ അവീവ് നഗരത്തിൽ ആംബുലൻസ് സൈറണുകൾ മുഴങ്ങുകയാണെന്നും ഇറാൻ സൈന്യം അറിയിച്ചു. കൂടാതെ, കുവൈത്തിലെ അലി അൽ സാലം എയർ ബേസ്, ക്യാമ്പ് അർഫിജാൻ, എർബിലിലെ അൽ-ഹാരിർ ബേസ് തുടങ്ങിയ അമേരിക്കൻ താവളങ്ങളെയും ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ലക്ഷ്യമിട്ടതായി ഐആർജിസി വ്യക്തമാക്കി.

Also Read:മുജ്തബ ഖമേനി ജീവനോടെയുണ്ട്; പക്ഷേ നില അതീവ ഗുരുതരം; രഹസ്യാന്വേഷണ റിപ്പോർട്ട്

നെതന്യാഹു എവിടെ?

നെതന്യാഹുവിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ദുരൂഹത തുടരുകയാണ്. അദ്ദേഹം കൊല്ലപ്പെട്ടതാകാം അല്ലെങ്കിൽ ഇസ്രയേലിൽ നിന്ന് പലായനം ചെയ്തിരിക്കാം എന്നാണ് ഇറാൻ പക്ഷത്തിന്റെ വാദം. എന്നാൽ നെതന്യാഹു കൊല്ലപ്പെട്ടുവെന്ന പ്രചാരണങ്ങൾ അദ്ദേഹത്തിന്റെ ഓഫീസ് തള്ളി. മാർച്ച് 13-ന് നെതന്യാഹു പങ്കുവെച്ച ഒരു വീഡിയോയിൽ അദ്ദേഹത്തിന്റെ കയ്യിൽ ആറ് വിരലുകൾ കാണുന്നുണ്ടെന്നും അത് എഐ നിർമ്മിതമാണെന്നും സോഷ്യൽ മീഡിയയിൽ ചിലർ ആരോപിച്ചതോടെയാണ് നെതന്യാഹുവിന്റെ സുരക്ഷയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായത്.

The post നെതന്യാഹുവിനെ തിരഞ്ഞുപിടിച്ച് വധിക്കും! പരസ്യ ഭീഷണിയുമായി ഇറാൻ റെവല്യൂഷണറി ഗാർഡ് appeared first on Express Kerala.

Spread the love
Scroll to Top