PUDUKAD-NEWS-PUTHUKAD-NEWS

കൊടുങ്ങല്ലൂർ കുരുംബ ഭഗവതി ക്ഷേത്രത്തിലെ മീന ഭരണിക്ക് തുടക്കം കുറിച്ചുള്ള കോഴിക്കല്ല് മൂടൽ ഭക്തിസാന്ദ്രം

കൊടുങ്ങല്ലൂർ : ചരിത്ര പ്രസിദ്ധമായ കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ മീന ഭരണിക്ക് തുടക്കം കുറിച്ചുള്ള കോഴിക്കല്ല് മൂടൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. പന്തീരടി പൂജക്ക് ശേഷം വടക്കേ നടയിൽ പ്രധാന ദീപസ്തംഭത്തിന് സമീപമുള്ള വൃത്താകൃതിയിലുള്ള കോഴിക്കല്ല് കുഴിച്ചുമൂടി അതിന് മുകളിൽ ചെമ്പട്ട് വിരിച്ച് കോഴികളെ സമർപ്പിച്ചായിരുന്നു ചടങ്ങ് നിർവഹിച്ചത്. പാരമ്പര്യ അവകാശികളായ കാവിൽ ഭഗവതി വീട്ടുകാരും വടക്കേ മലബാറിലെ തച്ചോളി വീട്ടുകാരും കോഴിക്കല്ല് മൂടൽ ചടങ്ങ് നിർവഹിച്ചു.
കോഴിക്കല്ലുകൾ മൂടിയതോടെ ക്ഷേത്രത്തിൽ തടിച്ചു കൂടിയ ഭക്തജനം ശരണം വിളികളോടെ ദേവീ സ്തുതികൾ ആലപിച്ചു. ക്ഷേത്രത്തിന്റെ 4 നടകളിലും ഭണ്ഡാരങ്ങൾ സ്ഥാപിച്ചു. ഭരണി മഹോത്സവത്തിന് തുടക്കം കുറിച്ച് ക്ഷേത്രാങ്കണത്തിലെ ആലുകളിലും നടപന്തലുകളിലുമെല്ലാം വേണാടൻ കൊടിക്കൂറകൾ ഉയർത്തി.

Spread the love
See also  അരിമ്പൂരിൽ കിണറ്റിൽ കല്ലുകെട്ടി താഴ്‌ത്തിയ ചാക്കിൽ നിന്ന് എല്ലിൻ കഷ്ണങ്ങൾ കണ്ടെത്തി. : പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top