ആഘോഷം അതിരുകടന്നു; സുഹൃത്തുക്കളുടെ ‘സർപ്രൈസിൽ’ വധു ബോധരഹിതയായി, പിന്നാലെ ആശുപത്രിയിലേക്ക്

ആഘോഷം അതിരുകടന്നു; സുഹൃത്തുക്കളുടെ ‘സർപ്രൈസിൽ’ വധു ബോധരഹിതയായി, പിന്നാലെ ആശുപത്രിയിലേക്ക്

കൊച്ചി മരടിൽ വിവാഹ റിസപ്ഷനിടെ സുഹൃത്തുക്കൾ ഒരുക്കിയ സർപ്രൈസ് വധുവിനെ ആശുപത്രിയിലാക്കി. ഞായറാഴ്ച വൈകീട്ട് റിസപ്ഷൻ വേദിയിലേക്ക് നവവധുവും വരനും പ്രവേശിക്കുന്നതിനിടെയാണ് സുഹൃത്തുക്കൾ ആവേശപൂർവ്വം ഗുണ്ടുകൾ പൊട്ടിച്ചത്. എന്നാൽ ഗുണ്ടിന്റെ അമിതമായ ശബ്ദം താങ്ങാനാകാതെ വധു കുഴഞ്ഞുവീഴുകയായിരുന്നു. ആഘോഷം പെട്ടെന്നുതന്നെ പരിഭ്രാന്തിയിലേക്ക് മാറുകയും ബന്ധുക്കൾ വധുവിനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

വൈറ്റില സ്വദേശിനിയായ വധുവിനെ വിവാഹ വാഹനത്തിൽത്തന്നെയാണ് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക പരിശോധനകൾക്ക് ശേഷം ഡ്രിപ്പ് നൽകിയതോടെ ആരോഗ്യനില മെച്ചപ്പെട്ടു. ചികിത്സയ്ക്ക് ശേഷം വധു വരനോടൊപ്പം റിസപ്ഷൻ ഹാളിലേക്ക് തിരികെയെത്തി ചടങ്ങുകൾ പൂർത്തിയാക്കി. ആഘോഷങ്ങൾക്കിടയിലെ സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് ചർച്ചയാവുകയാണ് ഈ സംഭവം.

The post ആഘോഷം അതിരുകടന്നു; സുഹൃത്തുക്കളുടെ ‘സർപ്രൈസിൽ’ വധു ബോധരഹിതയായി, പിന്നാലെ ആശുപത്രിയിലേക്ക് appeared first on Express Kerala.

Spread the love
Scroll to Top